മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ അനധികൃതമായി ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനെരിതെ സംയുക്തമായി ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്തെത്തി. മുണ്ടക്കയം ഗ്രാമപഞ്ചായത്തിണ്റ്റെ നിബന്ധനകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഓട്ടോറിക്ഷകള്‍ക്കു അംഗീകാരം നല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സംയുക്ത യൂണിയന് കണ്‍വീനര്‍ പത്രസമ്മേളനത്തിലറിയിച്ചു. അര്‍ഹതയുള്ള ആളുകളെ പുറന്തള്ളിക്കൊണ്ട് അനര്‍ഹരായ ആളുകള്‍ക്ക് ചില പഞ്ചായത്തംഗങ്ങള്‍ പണം കൈപറ്റി അനധികൃതമായി പെര്‍മിറ്റ് നല്‍കിയത് ഒരുതരത്തിലും അംഗീകരിക്കില്ല. ൩൫ ഓട്ടോറിക്ഷാകള്‍ക്ക് നിലവില്‍ അനധികൃതമായി പെര്മിറ്റി നല്‍കിയത്. അനധികൃതമായി ഓടുന്ന വാഹനങ്ങള്‍ അദികാരികള്‍ പരിശോധിക്കാന്‍ തയ്യാറാവുകയും ഇത് യൂണിയന് കണ്‍വീനര്‍മാരെ ബോധ്യപ്പെടുത്തുകയും വേണം. അനധികൃതമെന്നു ബോധ്യപ്പെട്ടാല്‍ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് കട്ട് ചെയ്യുകയും വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്ക് നല്കിയ പെര്‍മിറ്റ് പഞ്ചായത്ത് ഓഫീസില്‍ തിരികെ നല്‍കുമെന്നും ഇവര്‍ അറിയിച്ചു. ജി. ബിനു, അരവിന്ദ് (ബിഎംഎസ്), കെ.പി. റജി, ശ്രീകുമാര്‍(ഐഎന്റ്റിയുസി), സാഗര്‍, സലിം (കെറ്റിയുസി), കെ.ബി. സുരേഷ് (എഐറ്റിയുസി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: