മുംബൈ: നാണയപ്പെരുപ്പ നിരക്ക് ഉയര്ന്നുനിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നു. ബാങ്ക് വായ്പാ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഭക്ഷ്യനാണയപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലെത്തിയതോടെയാണ് 2010 മാര്‍ച്ചിനുശേഷം നടത്തുന്ന പതിമൂന്നാമത് വായ്പാനിരക്ക് വര്‍ധനയ്ക്ക് ആര്‍ബിഐ തയ്യാറെടുക്കുന്നതത്രെ. ഭവന, വാഹന വായ്പകള്‍ക്ക് ഭാരമേറുകയും സാമ്പത്തിക വളര്‍ച്ചയില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ചെയ്യുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ന് നടത്തുന്ന 2011-12 ലെ രണ്ടാം അര്‍ധപാദ സാമ്പത്തിക നയ അവലോകനത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ പ്രവചനം എട്ട് ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി ചുരുക്കാനും സാധ്യതയുണ്ട്.
നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ കൈക്കൊണ്ടിട്ടുള്ള നടപടികളൊന്നും കാര്യമായ ഫലം കണ്ടിട്ടില്ല. കഴിഞ്ഞമാസം റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ യഥാക്രമം 8.25, 7.25 ശതമാനമായി ഉയര്‍ത്തിയിരുന്നു.
ഒക്ടോബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യനാണയപ്പെരുപ്പ നിരക്ക് 10.6 ശതമാനത്തില്‍ എത്തിക്കഴിഞ്ഞു. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ഇത് 9.32 ശതമാനമായിരുന്നു. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള നാണയപ്പെരുപ്പം ഈ മാസം 9.72 ശതമാനമായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും പുതിയ ഔദ്യോഗിക കണക്കുകളില്‍ പറയുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും മത്സരിച്ച് കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും 2010 ജനുവരിക്കുശേഷം ഇരട്ട അക്കത്തിനടുത്തുതന്നെ ഇത് നിലയുറപ്പിച്ചിരിക്കയായിരുന്നു. റിസര്‍വ് ബാങ്കിന്റെ നിരക്ക് വര്‍ധന സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും മാസത്തിനിടെ വ്യാവസായിക ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. ഓഗസ്റ്റില്‍ 4.1 ശതമാനം വ്യാവസായിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജൂലൈയില്‍ ഇത് 3.8 ശതമാനവുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കുകളാണ് ഇവ. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദന നിരക്ക് 7.7 ശതമാനമായി താണു. ആറ് അര്ധപാദങ്ങളിലെ ഏറ്റവും ദുര്‍ബലമായ നിരക്കാണിത്.
ചെലവുകളിലുണ്ടായ വര്‍ധനയും ഉയര്‍ന്ന പലിശ നിരക്കുകളും വരും മാസങ്ങളിലും വ്യാവസായികോല്‍പ്പാദനത്തെ മന്ദീഭവിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വ്യാവസായിക ലോകത്തിന്റെ, പ്രത്യേകിച്ച് ചെറുകിട സംരംഭകരുടെ ആത്മവിശ്വാസത്തിന് പ്രകടമായ കോട്ടം തട്ടിയിരിക്കുന്നതായി അടുത്തയിടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) നടത്തിയ സര്‍വേ തെളിയിക്കുന്നു. സിഐഐയുടെ പാദവാര്‍ഷിക ബിസിനസ് കോണ്‍ഫിഡന്‍സ് സൂചിക 2011-12ന്റെ മൂന്നാം പാദവാര്‍ഷികത്തില്‍ മുന്‍ പാദവാര്ഷികത്തേക്കാള് 2.5 ഇടിഞ്ഞതായും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: