കൂരോപ്പട: രൂക്ഷമായ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് തുടരുന്ന കൂരോപ്പടയില്‍ സര്‍ക്കാര്‍ സ്കൂളിണ്റ്റെ ശതാബ്ദി ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാതെ ഔദ്യോഗികപക്ഷം നിലപാടു ശക്തമാക്കി. കോത്തല ഇടയ്ക്കാട്ടുകുന്ന് ഗവ.വെക്കേഷണല്‍ സ്കൂളിണ്റ്റെ ശതാബ്ദി ആഘോഷച്ചടങ്ങില്‍ നിന്നാണ് ഉമ്മന്‍ചാണ്ടിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റുമടക്കം വിട്ടുനിന്നത്. വിമതപക്ഷം സംഘടിപ്പിച്ചതാണ് സ്കൂള്‍ ശതാബ്ദി പരിപാടിയെന്ന പ്രചാരണം നടത്തിയാണ് മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാതെ ഔദ്യോഗികപക്ഷം ശക്തികാട്ടിയത്. എന്നാല്‍ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നും വിട്ടുനിന്നത് ഉമ്മന്‍ചാണ്ടിക്കെതിരെ ജനരോഷമുയരാന്‍ കാരണമായിട്ടുണ്ട്. ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും വിമതര്ക്കൊപ്പമാണെന്നതിനാല് ഔദ്യോഗിക പക്ഷത്തിണ്റ്റെ ആവശ്യപ്രകാരം പരിപാടിയില്‍ നിന്നും വിട്ടുനിന്നത് തെറ്റായിപ്പോയെന്നാണ് ഉമ്മന്ചാണ്ടിയോടടുത്ത വൃത്തങ്ങളുടെയും വിലയിരുത്തല്‍. സ്കൂള്‍ പരിപാടിയില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുമെന്നു വ്യാജവിവരം പോലീസിനു കൈമാറിയത് കോണ്‍ഗ്രസിലെ ഔദ്യോഗിക പക്ഷമാണെന്ന് സൂചനയുണ്ട്. വിമതപക്ഷത്തെ പ്രധാനിയായ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്റ്റ് എം.പി.ആന്ത്രയോസ് നേതൃത്വം നല്കുന്ന സ്കൂള്‍ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ സുരക്ഷാപ്രശ്നം പറഞ്ഞ് തടയുന്നതിനായി നടത്തിയ തന്ത്രമായിരുന്നു ‘കരിങ്കൊടി തന്ത്ര’മെന്നറിയുന്നു. ഇതിനാല്‍ നൂറുകണക്കിനു പോലീസുകാരെയും സ്കൂളിണ്റ്റെ പരിസരത്ത് വിന്യസിച്ചിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിണ്റ്റെ ശതാബ്ദി പരിപാടിയില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാതിരുന്നതിനാലാണ് ബഹിഷ്കരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്റ്റ് ഒ.സി.ജേക്കബും ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് കുഞ്ഞൂഞ്ഞമ്മ കുര്യനും നേതൃത്വം നല്കുന്ന വിഭാഗവും മുതിര്‍ന്ന നേതാവ് കെ.കെ.അപ്പുക്കുട്ടന് നായര്‍ നേതൃത്വം നല്കുന്ന വിഭാഗവും തമ്മില്‍ പരസ്യമായ വിഴുപ്പലക്കലുമാണ് നടക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്റ്റിനെതിരെ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്കി ശക്തി തെളിയിച്ച വിമതപക്ഷത്തെ സ്കൂള്‍ പരിപാടി അലങ്കോലമാക്കി ഔദ്യോഗിക പക്ഷം നേരിടുകയായിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിണ്റ്റെ പേരില്‍വരെ ഗ്രൂപ്പ് വഴക്കുകള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: