കോട്ടയം: ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയ നടപടികളെക്കുറിച്ച് ജില്ലാ കളക്ടര്‍ മിനിആണ്റ്റണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എരുമേലിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ഉല്‍സവകാലത്ത് ഡി.വൈ.എസ്.പി. നേതൃത്വം നല്കുന്ന സ്ക്വാഡ് പ്രവര്‍ത്തിക്കും. ക്രമസമാധാനത്തിന് ആവശ്യമുള്ളിടത്തെല്ലാം പോലീസ് സേവനം ഉറപ്പാക്കും. നിരീക്ഷണ ക്യാമറകളും ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി.കളും സ്ഥാപിക്കും. കോട്ടയം എരുമേലി ടാക്സി നിരക്കുകള്‍ നിശ്ചയിക്കും. റവന്യൂ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ആരോഗ്യ വകുപ്പ് ആക്ഷന്‍പ്ളാന്‍ രൂപീകരിക്കും. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കും. എരുമേലിയില്‍ ഐ.സി.യു. സംവിധാനത്തോടെ ആംബുലന്‍സ് സൗകര്യം ഉണ്ടാകും. ഹോട്ടലുകളില്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും. മെഡിക്കല്‍ കോളേജില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. കോട്ടയം മുനിസിപ്പലിറ്റി വഴിവിളക്കുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കും. കെ.എസ്.ആര്.ടി.സി.ആവശ്യമായ ബസ് സര്‍വീസുകള്‍ നടത്തും. സ്റ്റാണ്റ്റിലെ കുടിവെള്ള ലഭ്യത, ശുചിത്വം, വെളിച്ചം ഇവ ഉറപ്പാക്കും. റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറും പ്രീപെയ്ഡ് ടാക്സി കൗണ്ടറും പ്രവര്‍ത്തിപ്പിക്കും. ട്രെയില്‍ വിവരം സംബന്ധിച്ച് കൂടുതല്‍ ഭാഷകളില്‍ അറിയിപ്പുകള് നല്‍കും. കാനനപാതയില്‍ ശുദ്ധജല, വെളിച്ചം എന്നിവ ഡി.എഫ്.ഒ. ഉറപ്പുവരുത്തും. ആഹാര സാധനങ്ങളുടെ വിലവിവരപ്പട്ടിക സിവില്‍സപ്ളൈസ് തയ്യാറാക്കും ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: