ഈരാറ്റുപേട്ട: ആളില്ലാത്ത വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ പതിനാലു പവനും ഒരുലക്ഷത്തി അറുപത്തയ്യായിരം രൂപയും മോഷ്ടിച്ച കേസില്‍ ബന്ധവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര വാണിയപ്പുരയില്‍ ഷംനാദ്(24), തൊമ്മന്‍പറമ്പില്‍ അഫ്സല്(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ തെക്കേക്കര മാട്ടയില്‍ നാസറിണ്റ്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. നാസറിണ്റ്റെ ബന്ധു ആണ് ഷംനാദ്. നാസറിണ്റ്റെ മകന് നഹാസ് ഉച്ചയ്ക്ക് ഉണ്ണാന്‍ പോയകൂടെ ബന്ധുവായ ഷംനാദ് ചെല്ലുകയും വീടിണ്റ്റെ പിന്‍ഭാഗത്തെ വാതിലിനറെ കൊളുത്ത് എടുത്തുവയ്ക്കുകയും ചെയ്തു. വീട്ടില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ഇയാള്‍ സുഹൃത്തായ അഫ്സലിനെ ഫോണില്‍ വിളിച്ച് മോഷണം നടത്തിക്കുകയായിരുന്നു. മോഷ്ടിച്ച പണവും സ്വര്‍ണവും ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വീടുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നനിഗമനത്തില് ബന്ധുവായ ഷംനാദിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഒരുവര്‍ഷം മുമ്പ് ഈരാറ്റുപട്ട മുഹ്യിദ്ദീന് പള്ളിയുടെ മുറ്റത്തു നിന്ന ചന്ദനമരം മോഷ്ടിച്ചതും ഇവര്‍തന്നെയാണെന്ന് സമ്മതിച്ചതായിപോലീസ് അറിയിച്ചു. ഈരാറ്റുപേട്ട സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍, എസ്ഐ വി.കെജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: