കറുകച്ചാല്‍: കാറ്റിലും കനത്ത പേമാരിയിലും കറുകച്ചാലില്‍ നിരവധി വീടുകള്‍ക്കും കൃഷിക്കും വന്‍നാശനഷ്ടമുണ്ടായി. ഉമ്പിടി, പുല്ലനാട് ബാലകൃഷ്ണന്, കാലായില്‍ അനീഷ്കുമാര്‍, മുതുമരത്തില്‍ ജോണി എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഈ മൂന്നു വീടുകള്‍ക്കും ഇരുപത്തിമൂവായിരം രൂപയുടെ നാശനഷ്ടമുണ്ടായതായി റവന്യൂവകുപ്പ് ഉദ്യോഗസഥര്‍ അറിയിച്ചു. കറുകച്ചാല്‍, നടുവിലേപ്പറമ്പില്‍ രഘുനാഥന് നായരുടെ വീടിനരെ മുകളിലേക്ക് മരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കറുകച്ചാല്‍, പ്ളാച്ചിക്കല്‍ വര്‍ക്കിയുടെ ഏത്തവാഴ, ബംഗ്ളാംകുന്ന് വേലിക്കകത്ത് മാത്യുവിണ്റ്റെ ഇരുന്നൂറ്റമ്പതോളെ മരച്ചീനി, കഴുന്നുകുഴി കൊച്ചുകുട്ടണ്റ്റെ വാഴകള്‍, വേലിക്കകത്ത് വര്‍ഗീസിണ്റ്റെ നിരവധി ഏത്തവാഴകള്‍, കഴുന്നുകുഴി വിജയണ്റ്റെ റബ്ബര്‍മരങ്ങള്‍, കുടപ്പനപൊയ്കയില്, ദാമോദരന്‍പിള്ളയുടെ റബര്‍മരങ്ങളും വാഴയും, ശ്രീശൈലത്തില്‍ ശ്രീകുമാരക്കുറിപ്പിന്രെ നിരവധി മരച്ചീനിയും ആഞ്ഞിലിമരവും കൂത്രപ്പള്ളി ഊന്നുകല്ലില്‍ അപ്പുവിണ്റ്റെ മുപ്പേത്തഴില്പ്പരം റബ്ബര്‍മരങ്ങള്‍, തെരളിയില് ജോര്‍ജ്കുട്ടിയുടെ റബര്‍, എന്നിവര്‍ നശിച്ചിട്ടുണ്ട്. ഇവരുടെ നാശനഷ്ടത്തിണ്റ്റെ കണക്കുകള്‍ റവന്യു അധികാരികള്‍ തിട്ടപ്പെടുത്തിയിട്ടില്ല. കറുകച്ചാല്‍ മല്ലപ്പള്ളി റോഡില്‍ കറുകച്ചാല്‍ ബിഎസ്എന്‍എല്‍ ആഫീസിനുസമീപം ൩൩കെവി വൈദ്യുതി പോസ്റ്റ്, മരം വീണതിനെത്തുടര്‍ന്ന് റോഡിലേക്കു വീണു. നടുക്കേപ്പടിക്കു സമീപം റോഡിലേക്ക് മരം കടപുഴകിവീണു. ഈ രണ്ടു സംഭവങ്ങള്‍ക്കും കാരണം കറുകച്ചാല്‍ – മല്ലപ്പളളി റോഡില്‍ ഒരുമണിക്കുറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: