പള്ളിക്കത്തോട്: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് അനധികൃത പന്നിഫാമിന് ലൈസന്‍സ് നല്കാ ത്തതുമായി ബന്ധപ്പെട്ട് ഫാം ഉടമ നല്കിയ ഹര്‍ജി കോടതി നിരുപാധികം തള്ളി. പഞ്ചായത്തിണ്റ്റെ നടപടി ശരിവച്ചതിലൂടെ ഒരു സമൂഹത്തിണ്റ്റെയും യുവമോര്‍ച്ചയുടെയും സമരത്തിണ്റ്റെ വിജയമായി ഈ വിധിയെ കാണണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ എന്‍. ഹരി പറഞ്ഞു. ശക്തമായ പ്രക്ഷോഭങ്ങളില്കൂടി ശരിയായ വിധത്തില്‍ നടപടികളുമായി മുമ്പോട്ട്പോയതിണ്റ്റെ ഫലംമാണ് ഈ വിധി. അടിയന്തിരമായി ഫാം പൂട്ടിക്കുന്നതിനുള്ള നടപടികളുമായി പഞ്ചായത്ത് മുമ്പോട്ട്പോകുവാന് തയ്യാറാകണമെന്ന് ബിജെപി പഞ്ചായത്തുകമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നടത്തിവരുന്ന സമരം ശക്തമായി തുടരുമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡണ്റ്റ് എം.എ. അജയ്കുമാര്‍ അറിയിച്ചു. കെ.ആര്. രതീഷ്, എസ്. ദിലീപ്, കെ.കെ.വിനയചന്ദ്രന്, സലിം ആന്‍ഡ്രൂസ്, ആല്ബിന് തങ്കച്ചന്, ശ്രീജിത്ത് വി.പി., രാജശേഖരന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: