എസ്. രാജന്
എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് സീസണ് ആരഭിച്ചാല് പൈപ്പില്‍ ഒരുതുള്ളി വെള്ളംപോലും ഇല്ലാത്ത അവസ്ഥയോടെയാണ് വാട്ടര്‍ അതോറിട്ടിയുടെ ഒരുക്കങ്ങള്‍ തുടങ്ങുന്നത്. കാലവര്‍ഷത്തില്‍ മഴ കനത്തുപെയ്ത് ജലസംഭരികള്‍ നിറഞ്ഞുകവിഞ്ഞിട്ടും വാട്ടര്‍ അതോറിട്ടിയുടെ ജലവിതരണപൈപ്പില്‍ വെള്ളമില്ല. പൈപ്പുകള്‍ പൊട്ടി റോഡുകള്‍ തോടുകളായും തീര്‍ത്ഥാടകരേയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കുന്ന വാട്ടര്‍ അതോറിട്ടിവകുപ്പിനെതിരെയുമാണ് തീര്‍ത്ഥാടന അവലോകനയോഗത്തില്‍പോലും ശകാരം കേള്‍ക്കേണ്ടിവന്നത്.
നിലവിലുള്ള കുടിവെള്ളപദ്ധതി
നാല്‍പതുവര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന എരുമേലിയിലെ നേര്ച്ചപ്പാര കുടിവെള്ള പദ്ധതിയാണ് ഇന്നും തീര്‍ത്ഥാടകരുടെയും പൊതുജനങ്ങളുടെയും ഏക ആശ്രയം. മണിമലയാറ്രിലെ കണ്ണിമല പമ്പുഹൗസില്‍ നിന്നും വെള്ളമെത്തിച്ച് നേര്‍ച്ചപ്പാറ ടാങ്കില്‍ക്കൂടി വിതരണം നടത്തുകയാണ് പദ്ധതി. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച് തുരുമ്പിച്ച പൈപ്പുകള്‍ പൊട്ടി വെള്ളം പാഴായിപ്പോകുന്നതും പതിവുകാഴ്ചയാണ്. അറ്റകുറ്റപ്പണികള്‍ എത്രനടത്തിയാലും പൈപ്പുകള്‍ സ്ഥിരമായി പൊട്ടിത്തുടങ്ങിയതോടെയാണ് വാട്ടര്‍ അതോറിട്ടിക്ക് കൂടുതല്‍ തലവേദനയുണ്ടായിരിക്കുന്നത്.
ഒരു ഗുണവുമില്ലാത്ത വകുപ്പ്
ശബരിമല സീസണുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് ഒരു ഗുണവുമില്ലാത്ത ഒരേയൊരു വകുപ്പാണ് വാട്ടര്‍ അതോറിട്ടി. എരുമേലിയടക്കമുള്ള തീര്‍ത്ഥാടന പാതയില്‍ ഒരു പൈപ്പുപോലും സ്ഥാപിക്കാതെയും എന്നാല്‍ പലയിടത്തും പൈപ്പുകള്‍ പൊട്ടി ജലം പാഴായിപ്പോകുന്നതും വാട്ടര്‍ അതോറിട്ടിുയടെ മാത്രം കെടുകാര്യസ്ഥതയാണ്. തീര്‍ത്ഥാടകരുടെ പ്രധാനതാവളമായ എരുമേലിയില്‍ ക്ഷേത്രപരിസരത്ത്-ടൗണില്‍- രണ്ടു പൈപ്പുകളാണ് മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന പലപൈപ്പുകളും വാട്ടര്‍ അതോറിട്ടി തന്നെ അഴിച്ചുമാറ്റിയതുമാണ്. റോഡരുകിലെ പൈപ്പില്‍ നിന്നും നാട്ടുകാര്‍ വെള്ളം എടുക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് മിക്കപൈപ്പുകളും അധികൃതര്‍ എടുത്തുകൊണ്ടുപോയത്.
ജീവനക്കാരുടെ അനാസ്ഥ
കുടിവെള്ളം വിതരണം ചെയ്യുന്നതിലെ കടുത്ത അനാസ്ഥ പിന്നില്‍ ജീവനക്കാര്‍ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. രാത്രികാലങ്ങളില്‍ പമ്പുചെയ്യുന്ന വെള്ളമാണ് പിറ്റേദിവസം പകല്‍ എത്തുന്നത്. എന്നാല്‍ രാത്രിയില്‍ വൈദ്യുതിയില്ലെങ്കില്‍ വെള്ളവുമില്ല. വൈദ്യുതി ഉള്ളപ്പോല്‍ പമ്പിംഗ് നടത്താന്‍ ജീവനക്കാരുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ പ്രധാന കാര്യമാണ് കുടിവെള്ളവിതരണം. എന്നാല്‍ ജീവനക്കാര്‍ക്ക് തോന്നുമ്പോള്‍ മാത്രം പമ്പിംഗ് നടത്തി ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്ന നടപടി ബോധപൂര്‍വ്വമാണെന്നാണ് പറയുന്നത്. കഴിഞ്ഞ ഏഴ് മാസമായി മലയാള മാസം ഒന്നാംതീയതി മുതല്‍ മൂന്നു ദിവസത്തേക്ക് പൈപ്പില്‍ വെള്ളമില്ല എന്നുള്ള കാര്യം നാട്ടുകാര്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
കുടിവെള്ളപദ്ധതി
ശബരിമല സീസണുമായി ബന്ധപ്പെട്ട് എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ക്ക് യഥേഷ്ടം വെള്ളം ലഭിക്കണമെങ്കില്‍ പുതിയ ജലസേചന പദ്ധതികള്‍ കൂടിയേ തീരു. എരുമേലി സൗത്ത് വാട്ടര്‍ സപ്ളൈ സ്കീം എന്ന പേരില്‍ തുടങ്ങിയ കുടിവെള്ള പദ്ധതി നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്. മുന്‍ എംഎല്‍എ അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതിക്കായി അറുപത് കോടി രൂപകൂടി അനുവദിപ്പിച്ച് പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ചെയ്തു തുടങ്ങിയിരിക്കുകയാണ്.
ജനങ്ങളുടെ പരാതികള്‍
സീസണുമായി ബന്ധപ്പെട്ട് വാട്ടര്‍അതോറിട്ടി വകുപ്പിനെതിരെയാണ് ഏറ്റവും കൂടുതല്‍ പരാതി ഈ വര്‍ഷവും ഉയര്‍ന്നത്. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരില്‍ കുറച്ചുപേര്‍ക്ക് പോലും പ്രാഥമികാവശ്യത്തിനായി വാട്ടര്‍ അതോറിട്ടിയുടെ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ടാങ്കുകള്‍ വൃത്തിയാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പുകള്‍ പൊട്ടിയാല്യഥാസമയം മാറാനാളില്ല. രാത്രിയില്‍ പമ്പുചെയ്യുന്ന വെള്ളം മുഴുവനും നേരം പുലരുമ്പോഴേക്കും വിവിധ സ്ഥലങ്ങളിലൂടെ ഒഴുകിപ്പോകുകയും ചെയ്യും. ക്ളോറിനേഷന്‍ ചെയ്യുന്നില്ല. തുരുമ്പുവെള്ളവും കലങ്ങിയ വെള്ളവും മിക്കപ്പോഴും പൈപ്പില്‍ എത്തുകയും ചെയ്യും. പമ്പിംഗ് ഉള്‍പ്പെടെയുള്ള ജലവിതരണകാര്യങ്ങള് യഥാവിധി നടക്കുന്നുണ്ടോ എന്നു പരിശോധിക്കാനോ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യിക്കാനോ ആളില്ലായെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: