ന്യൂദല്‍ഹി: വോട്ടിന് കോഴക്കേസില്‍ അറസ്റ്റിലായ സമാജ് വാദി പാര്‍ട്ടി മുന്‍ എം.പി അമര്‍ സിംഗിന് ഉപാധികളോടേ ദല്‍ഹി ഹൈക്കോടതി ജ്യാമ്യം അനുവദിച്ചു. ഒരു കോടി രൂപ വീതമുള്ള രണ്ട് ബോണ്ടുകള്‍ കെട്ടി വെക്കണം, രാജ്യം വിട്ട് പുറത്ത് പോകാന്‍ പാടില്ല എന്നീ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതിയുടെ മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മാനുഷിക പരിഗണന പ്രകാരമാണ് ജാമ്യം നല്കാന് തീരുമാനമായത്.
ശാരീരിക വൈഷമ്യങ്ങള്‍ മൂലം ദല്‍ഹിയിലെ ഓല് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചിക്ത്സയിലാണ് സിംഗ് ഇപ്പോള്‍. ഇദ്ദേഹത്തിന്റെ മോശം ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശുപത്രി റിപ്പോര്‍ട്ട് പോലീസ് നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു നെഫ്രോളജിസ്റ്റിന്റെയും, നേഴ്സിന്റേയും സേവനം എല്ലായ്പ്പോഴും അമറിന് ആവശ്യമുണ്ടെന്നും ഇദ്ദേഹത്തിന്റെ വൃക്കകള്‍ക്ക് തകരാറുള്ളതിനാല്‍ ഇടക്കിടെ ഡയാലിസിസിന് വിധേയനാക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് ആശുപത്രി റിപ്പോര്‍ട്ടിലുള്ളത്. പ്രാദേശിക കോടതി ജാമ്യം തള്ളിയതിനേത്തുടര്‍ന്നാണ് അമര്‍സിംഗ് ദ ഹി ഹൈക്കോടതിയെ സമീപിച്ചത്.
2008 ലെ ഒന്നാം യു പി എ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുന്നതിനായി ബിജെപി എം പിമാര്‍ക്ക് കോഴനല്കിയെന്നതാണ് കേസ്. ഈ കോഴപ്പണം ലോക്സഭയില്‍ ബി ജെ പി അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: