ഹൈദരാബാദ്: ബാങ്കോക്കില്‍ നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്സ് വിമാനം സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറക്കി. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് എ380 വിമാനം നിലത്തിറക്കിയത്. 481 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനത്തിലെ എണ്‍പത് യാത്രക്കാരെ ഹൈദരാബാദ്-ദുബായ് വിമാനത്തില്‍ ദുബായിലേക്ക് അയച്ചു. ബാക്കിയുള്ളവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: