ജമ്മു: ജമ്മുകാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള അടുത്തവര്‍ഷത്തെ തീര്‍ത്ഥയാത്രയോടനുബന്ധിച്ച് ശാരീരികക്ഷമത പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 107 ഓളം തീര്‍ത്ഥാടകര്‍ ഈവര്‍ഷത്തെ തീര്‍ത്ഥാടന കാലയളവില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. 2012 ലെ അമര്‍നാഥ് തീര്ത്ഥയാത്രയോടനുബന്ധിച്ചായിരിക്കും ശാരീരികക്ഷമതാ പരിശോധന നടത്തുകയെന്ന് അമര്‍നാഥ് ബോര്‍ഡ് വക്താവ് വ്യക്തമാക്കി. ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഈവര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുണ്യസ്ഥലമായ ഹിമാലയത്തില്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ശിവന്റെ പ്രതീകമെന്ന് വിശ്വസിക്കുന്ന ഹിമബിംബം കാണുവാന്‍ ലോകത്തുടനീളമുള്ള ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇവിെ എത്തിച്ചേരുന്നത്. 2011 ല്‍ 630,000 തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: