എരുമേലി: റോഡില്‍ നടുക്കെന്നപോലെ നില്ക്കുന്ന വൈദ്യുതിത്തൂണുകളാണ് മരണക്കെണിയാകുന്നത്. അടുത്തകാലത്തായി സംസ്ഥാനപാതകള്‍ക്ക് വീതികൂട്ടി ടാറിംഗ് നടത്തിയെങ്കിലും വൈദ്യുതിതൂണുകള്‍ റോഡരുകിലേക്ക് മാറ്റിസ്ഥാപിക്കാത്തതാണ് വാഹനയാത്രക്കാര്‍ക്കും മറ്റും ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. എരുമേലി-റാന്നി, കാഞ്ഞിരപ്പള്ളി-മുണ്ടക്കയം സംസ്ഥാന പാതകളുടെ പുനരുദ്ധാരണത്തെ തുടര്‍ന്ന് ഒരു തൂണുപോലും റോഡിനരികിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധമുയരാനിടയാക്കിയത്. കഴിഞ്ഞദിവസം കനകപ്പലത്തുവച്ച് യാത്രാബസ് എതിരെ വന്ന മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പുറത്തേക്കിട്ട സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ തല വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടി മരിക്കാനിടയായി. റോഡിന് വേണ്ടത്ര വീതിയുണ്ടെങ്കിലും വഴിയരികിലെ വൈദ്യുതി, ടെലഫോണ്‍ പോസ്ററുകളുടെ നിലനില്‍പ്പാണ് അപകടത്തിന് കാരണമാകുന്നത്. എരുമേലി ബസ്സ്റ്റാന്‍ഡിനു സമീപം റോഡരുകിലെ വൈദ്യുതി പോസ്ററുകള്‍ പറിച്ചെടുത്ത് നടപ്പാതയ്ക്കരികിലേക്ക് മാറ്റണമെന്ന് നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതിരിക്കുകയാണ് വൈദ്യുതിവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: