പാലാ: മാതാ അമൃതാനന്ദമയീ മഠത്തിണ്റ്റെ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ഗവണ്മെണ്റ്റിന് പോലും ചെയ്യാന്‍ സാധിക്കാത്തതുമാണെന്ന് മന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. പാലാ ഇടമറ്റം മാതാ അമൃതാനന്ദമയീ മഠത്തില്‍ നടന്ന അഗതി-വിധവാ പെന്ഷന് പദ്ധതിയായ അമൃതനിധിയുടെയും നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായ നിധിയായ വിദ്യാമൃതം സ്കോളര്ഷിപ്പിണ്റ്റെയും വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃവാണി ചീഫ് എഡിറ്റര്‍ സ്വാമി ജ്ഞാനാമൃതാനന്ദപുരം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന്, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് ബിജോയ് തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍, വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ.എസ്.ജയസൂര്യന്‍, കില ട്രെയിനര്‍ എ.കെ.ചന്ദ്രമോഹന്, പ്രൊഫ.പി.എസ്.സുകുമാരന്‍, ബ്രഹ്മചാരി അശോകന്, ബിജു കൊല്ലപ്പള്ളി, ടി.പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: