കറുകച്ചാല്‍: മേഖലയിലെ തോടുകളും, കുളങ്ങളും, മാലിന്യം കൊണ്ടു നിറയുന്നു. മിക്കയിടങ്ങളിലും മഞ്ഞപ്പിത്തം പോളുള്ള രോഗങ്ങള്‍ പടരുന്നതായി സൂചന സാംക്രമിക രോഗങ്ങളുള്ളവരും സ്വകാര്യആശുപത്രികളിലും മറ്റും ചികിത്സതേടുകയും പരമ്പരാഗത രീതിയിലുള്ള നാടന്‍ മരുന്നുകളെ ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട് രോഗവിവരങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ കഴിയുകയില്ല. കഴിഞ്ഞ ദിവസം നെടുംകുന്നം സ്വദേശി മഞ്ഞപ്പിത്തം ബാധിച്ചുമരിച്ചു. നെടുംകുന്നം മേഖലയില്‍ ബന്ധപ്പെട്ട അധികൃതര്‍ സന്ദര്‍ശനം നടത്തുകയോ, പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. ഈ ഭാഗങ്ങളില്‍ രോഗം പിടിപ്പെട്ടവര്‍ പലരും ചികിത്സയിലാണ്. വഴിയോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നശിപ്പിക്കുന്നതിനും ഒരു ശ്രമവും നടക്കുന്നില്ല. അനധികൃതമാലിന്യ നിക്ഷേപം മൂലം ജലജന്യരോഗങ്ങള്‍ വര്‍ദ്ധിക്കാനും സാദ്ധ്യതയുള്ളതായി സൂചനയുണ്ട്. കറുകച്ചാല്‍ നെടുംകുന്നം തുടങ്ങിയ സ്ഥലങ്ങളിലെ ഓടകള്‍ മാലിന്യം കൊണ്ടുനിറഞ്ഞിരിക്കുന്നു. ഇവിടെ നിന്നും പുറത്തേക്ക് ഒഴുകുന്ന മലിനജലം ജലസ്രോതസ്സുകളില്‍ എത്തിച്ചേരുന്നു. മാന്തുരുത്തി, കൂത്രപ്പള്ളി, പനയമ്പാലതോടുകള് മാലിന്യം കൊണ്ടു നിറഞ്ഞുകവിഞ്ഞു. അതുപോലെ മേഖലയിലുള്ള ചെറുതും വലുതുമായ തോടുകളും മലിനമായിക്കഴിഞ്ഞു. മിക്ക കുടിവെള്ളപദ്ധതികള്‍ക്കും ട്രീറ്റ്മെണ്റ്റുപ്ളാണ്റ്റുകള് ഇല്ലാത്തത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. പൊതുസ്ഥലവും പരിസരങ്ങളും ശൂചികരിക്കുന്നതിന് ഗ്രാമീണ തലത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണം തേടി ശുചീകരണപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കുറെയൊക്കെ കഴിയും. തോടുകളിലും മറ്റു ജലസോത്രസുകളിലും മാലിന്യനിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കേണ്ടതാണ്. അതുപോലെ പരിസരശുചീകരണത്തിനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും മുന്തിയപരിഗണന നല്‍കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: