കോട്ടയം: ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് ഭീഷണിയാകുന്നു. ശുചിത്വക്കുറവും പഴകിയ ഭക്ഷണവും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയേക്കും. മഞ്ഞപ്പിത്തവും മറ്റ് പകര്‍വ്വ വ്യാധികളും വ്യാപിക്കുന്ന അവസരത്തിലാണ് ചില ഹോട്ടലുകള്‍ ശുചിത്വത്തിണ്റ്റെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുന്നത്.കഴിഞ്ഞ ദിവസം കോട്ടയം നഗരത്തില്‍ നഗരസഭയുടെ സി സോണ്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നഗരത്തിലെ പല പ്രമുഖ ഹോട്ടലുകളില്‍നിന്നും ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ജലജന്യ പകര്‍ച്ചവ്യാധികള്‍ ക്രമാതീതമായി പടരാന്‍ തുടങ്ങിയതോടെയാണ് ഹോട്ടലുകളില്‍ റെയ്ഡ് നടത്താന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്.ശുചിച്വത്തിണ്റ്റെ കാര്യത്തില്‍ നഗരത്തിലെ പല ഹോട്ടലുകളും വന്‍വീഴ്ചയാണ് വരുത്തുന്നത്. വരും ദിവസങ്ങളില്‍ നഗരസഭ ഹെല്‍ത്ത് വിഭാഗവും ഡിഎംഒയുടെ കീഴിലുള്ള ഹെല്‍ത്ത് സ്ക്വാഡും സംയുക്തമായി ഹോട്ടലുകളിലും തട്ടുകടകളിലും റെയ്ഡ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരം റെയ്ഡുകള്‍ ഇടക്കിടെ നടത്തിയാല്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളെ ആശ്രയിക്കുന്ന ഉപഭോക്താക്കളെ ഒരു പരിധിവരെയെങ്കിലും പകര്‍ച്ചവ്യാധികളില്‍നിന്നും സംരക്ഷിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: