പാലാ: മണ്ഡലകാലം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമലയിലെത്തുന്ന കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കുവാന്‍ ശബരിറെയില്‍പാത എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുവാന്‍ കോട്ടയം ജില്ലയിലെ ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന് യുവജന ഐക്യവേദി സംസ്ഥാനപ്രസിഡണ്റ്റ് ആര്.മനോജ് ആവശ്യപ്പെട്ടു. ശബരിറെയില്പാതയുടെ നിര്മ്മാണപ്രവര്ത്തനങ്ങള്ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ മെല്ലെപ്പോക്കുനയം അവസാനിപ്പിച്ച് എത്രയും വേഗം പാതയുടെ അലൈന്മെണ്റ്റ് തര്‍ക്കം ഒഴിവാക്കണമെന്നും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി വിധി മാനിക്കുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. ശബരിറെയില്പാതയോടുള്ള ജനപ്രതിനിധികളുടെ അവഗണനയ്ക്കെതിരെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സമരപരിപാടികള്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. പ്രസിഡണ്റ്റ് ആര്.മനോജിണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബെന്നി മൈലാടൂറ്‍, ആല്ബിന് ജോസഫ്, പി.ആര്.രാഹുല്‍, അനില്‍ വി.നായര്‍, രാജേഷ് കാവിപ്പറമ്പില്‍, സുനില്‍ ഗോകുലം, ജോസ് കുറ്റ്യാനിമറ്റം, ഗോപകുമാര്‍ കതൂക്കര, സുനില്‍ ഐങ്കൊമ്പ്, ടി.കെ.ടോംരാജ്, അനില്‍ പൊങ്ങവന, ആര്.വി.ചാക്കോ, ജയിസണ്‍ കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: