പാലാ: സ്വദേശി സയന്‍സ് മൂവ്മെണ്റ്റ് കേരള ഘടകത്തിണ്റ്റെ ഗവേഷണ വിഭാഗമായ വാഗ്ഭടസരണിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചാമത് അഷ്ടാംഗഹൃദയസത്രവും ദേശീയ ആയുര്‍വ്വേദ പഠനശിബിരവും വൈദ്യരത്നം രാഘവന് തിരുമുല്‍പ്പാട് നഗറില്‍ ഇന്ന് ആരംഭിക്കും. ഞായറാഴ്ച വൈകിട്ട് ൪ന് പൂഞ്ഞാര്‍ കൊട്ടാരം വലിയരാജ പി.രാമവര്‍മ്മരാജ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ.ജി.ജി.ഗംഗാധരന് അദ്ധ്യക്ഷത വഹിക്കും. ഡോ.പി.എം.വാര്യര്‍ കോട്ടയ്ക്കല്‍ മുഖ്യപ്രഭാഷണവും കേരള മെഡിക്കല്‍ സര്‍വ്വകലാശാല പ്രോ-വൈസ്ചാന്സിലര് ഡോ.സി.രത്നാകരന് സ്മരണിക പ്രകാശനവും നിര്‍വ്വഹിക്കും. സ്മരണിക സ്വീകരണവും ഗുരുസ്മരണയും ഡോ. ഇ.ടി.നീലകണ്ഠന് മൂസ്സ് ഒല്ലൂറ് നിര്‍വ്വഹിക്കും. ജോസഫ് പുലിക്കുന്നേല്‍, ഡോ.പി.പി.ഭാസ്കരന്, ഡോ.എന്‍.ജി.കെ.പിള്ള, കെ.ഗോപിനാഥന് നായര്‍ എന്നിവര്‍ പ്രസംഗിക്കും. വാഗ്ഭടസരണി ചെയര്മാന് ഡോ.പി.ഗൗരീശങ്കര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ.എന്‍.കെ.മഹാദേവന് നന്ദിയും പറയും. ധന്വന്തരീജയന്തിയോടനുബന്ധിച്ച് നാളെ രാവിലെ ധന്വന്തരിഹോമത്തോടെയാണ് സത്രം ആരംഭിക്കുന്നത്. കോയമ്പത്തൂറ് ധന്വന്തരി ക്ഷേത്രത്തിലെ പുരോഹിതര്‍ നേതൃത്വം നല്‍കും. അഷ്ടാംഗഹൃദയസമ്പൂര്ണ പാരായണം, സംവാദം, പ്രമുഖരുടെ ക്ളാസുകള്‍, ചര്‍ച്ചകള്‍, യോഗപരിശീലനം എന്നിവയാണ് പ്രധാന പരിപാടികള്‍. സത്രം ൩൦ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: