ഏറ്റുമാനൂറ്‍: സമീപത്തുകൂടി ഒഴുകുന്ന തോടും, ഓടകളും അടഞ്ഞതോടെ ഏറ്റൂമാനുര്‍ ക്ഷേത്രത്തിണ്റ്റെ സമീപപ്രദേശങ്ങള്‍ മലീമസമായി. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമോ എന്ന ഭയത്തിലാണ് സമീപവാസികള്‍. മഹാദേവ ക്ഷേത്രത്തിണ്റ്റെ വടക്കേനട, കിഴക്കേനട പരിസരത്തുകൂടി ഒഴുകുന്ന പാറാവേലി തോട്ടിലെ ഒഴുക്കു തടസ്സപ്പെട്ടതോടെയാണ് മാലിന്യം കെട്ടിനിന്ന്് പരിസരം മലിമസമായിരിക്കുന്നത്. ഇതു മൂലം സ്ഥലവാസികളായ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. കൂടാതെ ഏറ്റുമാനൂരില്‍ ഈ വര്‍ഷമാദ്യം മഞ്ഞപ്പിത്തം റിപ്പോര്‍ട്ടു ചെയ്തത് വടക്കേനടയിലാണ്.തോട്ടിലെ ഒഴുക്കു നിലച്ചതോടെ കൊതുകും പുഴുക്കളും നിറഞ്ഞ് അവസ്ഥയിലാണ് തോടും ഓടകളും. സ്ഥലവാസികള്‍ക്ക് പനിയും മറ്റ് അനുബന്ധ അസുഖങ്ങളും തുടര്‍ച്ചയായി അനുഭവപ്പെടുന്നതായും പരാതിയുണ്ട്. മഹാദേവ ക്ഷേത്രത്തിന് സമീപത്ത് കൂടി ഒഴുകുന്ന തോട്ടില്‍ മാലിന്യങ്ങള്‍ നിറയുകയും, കവിഞ്ഞൊഴുകുകയും ചെയ്തതോടെ സമീപത്തെ വീടുകളിലേയ്ക്കുളള വഴിയില്‍ കൂടിയുള്ള യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. വാഹനങ്ങള്‍ ഓടിയിരുന്ന വഴി ഇടിഞ്ഞ് നടപ്പാത പോലും നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോള്‍. വഴി നശിക്കാതെ കല്ലു കെട്ടി തിരിക്കാന്‍ ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകള്‍ തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.പാറാവേലി തോടിന് കുറുകെ കിഴക്കേ നട – മംഗര കലുങ്ക് റോഡിലെ കലുങ്കും അപകടാവസ്ഥയിലായി. ഒടിഞ്ഞ കരിങ്കല്‍ സ്ളാബുകള്‍ മാറ്റി കലുങ്ക് ബലപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: