കോട്ടയം: തിരുനക്കര ക്ഷേത്രമൈതാനം വീണ്ടും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. ശബരിമല സീസണിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്ത് വീണ്ടും സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായത്. തിരുനക്കരയുടെ പരിസരത്ത് പോലീസ് സാന്നിദ്ധ്യമില്ലാത്തതാണ് പ്രധാന പ്രശ്നമെന്നാണ് ഭക്തജനങ്ങളുടെ അഭിപ്രായം. മദ്യപാനികളും ലഹരിവസ്തുക്കളുടെ വില്‍പ്പന നടത്തുന്നവരും മൈതാനത്തിണ്റ്റെ പലഭാഗങ്ങളിലും കയ്യടക്കി വച്ചിരിക്കുകയാണ്. മദ്യപിച്ച് ലക്ക്കെട്ട് മൈതാനത്തും ക്ഷേത്രത്തിനു മുന്നിലും കിടന്നുറങ്ങുന്ന പലരുടേയും എണ്ണം കൂടിയിട്ടുണ്ട്. ഇതിനുപുറമേ വാഹനങ്ങളിലെത്തി കൂട്ടുകൂടി മണിക്കൂറുകളോളെ ചെലവഴിക്കുന്ന യുവാക്കളും ക്ഷേത്രമൈതാനത്തിണ്റ്റെ അന്തരീക്ഷം മലീനമാക്കുകയാണ്. ക്ഷേത്രം കമ്മറ്റി ഭാരവാഹികളുടെ താല്പര്യമില്ലായ്മയാണ് മൈതാനം ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകാന്‍ കാരണമെന്നാണ് ഭക്തജനങ്ങളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: