വൈക്കം: വൈക്കം ജനമൈത്രി പോലീസ് സ്റ്റേഷനിലെ പച്ചക്കറി വിളവെടുപ്പ് നൂറ്മേനി ആദ്യ വിളവെടുപ്പിലെ വാഴക്കുല വൈക്കത്തപ്പന് വഴിപാടായി നല്കി. ഉല്ലല സ്വദേശിയായ മക്കന്‍ ചെല്ലപ്പണ്റ്റെ മേല്‍നോട്ടത്തില്‍ പോലീസുകാര്‍ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യഘട്ടത്തിലെ വിളവെടുപ്പാണ് ഇന്നലെ നടന്നത്. സിഐ ഉള്‍പ്പെയുള്ള മുഴുവന്‍ പോലീസുകാരും പച്ചക്കറി കൃഷിയില്‍ സജീവമാണ്. കേരളത്തില്‍ ആദ്യമായാണ് പോലീസ് സ്റ്റേഷനില്‍ പച്ചക്കറി കൃഷി നടത്തുന്നത്. പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച പച്ചകറികൃഷി ഇപ്പോള്‍ പോലീസുകാര്‍ വീടുകളിലും നടത്തുന്നുണ്ട്. പച്ചകറികൃഷി നിരവധി ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനില്‍ കൃഷികാണന് എത്തുന്നവരോട് കൃഷിനടത്തുന്ന രീതി പോലീസ് വിവരിച്ചു നല്‍കുന്നുണ്ട്. ഇരുപത്തിയെട്ട് ഇനം പച്ചക്കറി ഇനമാണ് നട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: