തിരുവനന്തപുരം: യൂണിഫോമിലല്ലാത്തപ്പോള്‍ അസിസ്റ്റന്റ് കമ്മിഷര്‍ കെ.രാധാകൃഷ്ണപിള്ളയെ തല്ലാമെന്ന എം.വി.ജയരാജന്റെ പ്രസ്താവന ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്റെ പ്രസ്താവന വൈകാരിക സന്ദര്ഭത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി.എ. അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്.ഡി അഡിഷനല്‍ ഡയറക്ടറായി നിയമിച്ചതു ചട്ടവിരുദ്ധമാണെന്ന വാര്‍ത്തകള്‍ തെറ്റായ വ്യാഖ്യാനമാണ്. ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്നാണ് പ്രചാരണം.
ഇതിനെതിരേ ആക്ഷേപിക്കപ്പെട്ടവര്‍ കോടതിയില്‍ പോയിരിക്കുകയാണ്. അക്കാര്യങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കോടതി എടുക്കട്ടെയെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: