ശരീരത്തില്‍ നിലനില്‍ക്കുന്ന ജീവാത്മാവ് പരമാത്മാവിന്റെ അംശംതന്നെയാണ്. അതായത് ഏകനും അന്തര്യാമിയുമായ ഈശ്വരന് എല്ലാ ജീവികളിലും സ്ഥിതിചെയ്യുന്നു. അതായത് മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പെരുവിരലോളം വരുന്ന പുരുഷന് ശരീരമദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നു. ഈ പുരുഷന് ബ്രഹ്മം തന്നെ. സുക്ഷ്മവിശകലനത്തില് ജീവാത്മാവും പരാത്മാവും ഒന്നുതന്നെ.
വേദാന്തസാസ്ത്രത്തില് ഈശ്വരനെ നിര്ഗുണനിരാകാരനായി സമര്‍ത്ഥിച്ചിരിക്കുന്നു.ഈശ്വരന് തന്റെ അനന്തമായ വിഭൂതികൊണ്ട് സമ്പന്നനാണ്. ഭക്തന്മാരുടെ ഭാവനയക്കനുരൂപമായി ഭഗവാന് അതത് സ്വരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അവര്‍ക്ക് ദര്‍ശനം കൊടുക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. അതിനാല്‍ ഈശ്വരനെ ആര്‍ക്കും എവിടെയും എപ്പോഴും ഏത് രൂപത്തിലും ധ്യാനിക്കാം, സേവിക്കാം,സാക്ഷാത്ക്കരിക്കാം. ഭൂമിയും സ്വര്‍ഗവും അവയ്ക്ക് മദ്ധ്യേയുള്ള അന്തരീക്ഷവും എല്ലാ പ്രാണങ്ങളും അടക്കം മനസ്സും എതൊന്നില്‍ ഘടിതമായിരിക്കുന്നുവോ ആത്മാവാകുന്ന അതിനെ അറിയും. അതാണീശ്വരന്‍.
വി. രാമചന്ദ്രന് നായര്‍ ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: