കോട്ടയം: നാഗമ്പടത്ത് നടന്നു വരുന്ന സ്വര്‍ഗ്ഗീയവിരുന്ന് എന്ന അനധികൃത സുവിശേഷ കേന്ദ്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ൩൮ ഹിന്ദു സമുദായ സംഘടനകളും ഒപ്പിട്ട ഭീമ ഹര്‍ജി കോട്ടയം മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂരിന് നല്കി. യാതൊരു അനുമതിയും കൂടാതെയാണ് സ്വര്‍ഗ്ഗീയ വിരുന്ന് പ്രവര്‍ത്തിക്കുന്നതെന്ന് വിവരാവകാശനിയമപ്രകാരം രേഖകള്‍ ലഭിച്ചിട്ടും നഗരസഭ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ ആരോപിച്ചുട്ടുണ്ട്. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂറ്‍, സംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണന്പരിപ്പ്, സെക്രട്ടറി പി.പി.രണരാജന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. ഇതിനിടെ സ്വര്‍ഗ്ഗീയ വിരുന്നിനെതിരെ കുമാരനല്ലൂരില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ കീറി നശിപ്ിച്ചതിനെതിരെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സ്വര്‍ഗ്ഗീയ വിരുന്നിണ്റ്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദിക്കുന്നതിനെ പിന്തുണക്കുന്ന നഗരസഭയുെ നടപടികള്‍ നിര്‍ത്തണമെന്ന് യോഗത്തില്‍ വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടു. താലൂക്ക് ജനറല്‍ സെക്രട്ടറി രാജേഷ് , ഹരികുമാര്‍, രാഹുല്‍, അനീഷ്, മനോജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: