കോഴിക്കോട്: ടൈക്കൂണ്‍ മണിചെയിന്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ സദാശിവം, കമലാകണ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചെന്നൈയില്‍ വച്ച് ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോയമ്പത്തൂര്‍ വഴി വിമാനമാര്‍ഗ്ഗം ഇന്ന് ഉച്ചയോടെ കോഴിക്കോടെത്തിച്ചു. തെളിവെടുപ്പിനായി വടകരയിലും മറ്റ് കേന്ദ്രങ്ങളിലും ഇവരെ കൊണ്ടു പോകുന്നുണ്ട്. സദാശിവവും കമലാ കണ്ണനും 400 കോടി രൂപ ഇടപാടുകാരില്‍ നിന്നും പിടിച്ചെടുക്കുകയും അതില്‍ നിന്നും 200 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
നാമക്കല്‍ സ്വദേശികളായ ഇരുവരും കഴിഞ്ഞ മൂന്നു മാസമായി പോലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു. 2009 ലാണ് ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡ് കമ്പനി എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. രണ്ട് മുറി ഷോപ്പിലായിരുന്നു ടൈക്കൂണിന്റെ പ്രവര്‍ത്തനം. ഇതിനെ മള്ട്ടിഫംങ്ങ്ഷനല് ഷോപ്പിംഗ് മാളായി പ്രചരിപ്പിച്ചാണ് നടത്തിപ്പിലേക്ക് കേരളത്തില്‍ നിന്നു വന്‍ തോതില്‍ പണം ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: