ഇസ്ലാമാബാദ്: ശാശ്വതമായ പരിഹാരമുണ്ടാകുന്ന തുവരെ കാശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പ്രസ്താവിച്ചു. കാശ്മീര്‍ തന്റെ ഹൃദയത്തോട് അടുത്ത പ്രദേശമാണെന്നും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഈ പ്രശ്നം പരിഹൃതമാവുന്നതുവരെ അന്താരാഷ്ട്രവേദികളില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിനേയും പാക് അധിനിവേശ കാശ്മീരിന്റേയും ഇടക്കുള്ള ഒരു പാലം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗിലാനി. ഈ പ്രദേശത്തേക്കുള്ള തന്റെ എട്ടാമത്തെ സന്ദര്‍ശനമാണിതെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചു. കാശ്മീര്‍ തന്റെ രണ്ടാം ഭവനമാണെന്നും ഇവിടെയുള്ള ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്കാന് പരിശ്രമിക്കുമെന്നും അദ്ദേഹംഉറപ്പു നല്കി. താന്‍ ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതികള്‍ മൂലം ജനങ്ങള്‍ക്ക് ഐശ്വര്യവും സാമ്പത്തിക വളര്‍ച്ചയുമുണ്ടാകുമെന്ന് ഗിലാനി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: