കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ അന്വേഷണ പുരോഗതി കോടതി വിലയിരുത്തണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടുമ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കണമെങ്കില്‍ ആ ആവശ്യം ഉന്നയിച്ച് വി എസ് അച്യുതാനന്ദന് പ്രത്യേകം ഹര്‍ജി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കിയ പശ്ചാത്തലത്തില്‍ വി.എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി നേരത്തേ ഡിസംബര്‍ രണ്ടിലേക്ക് മാറ്റിയിരുന്നു. അതേസമയം കേസില്‍ കക്ഷി ചേരാന്‍ കൊളക്കാടന്‍ മൂസ ഹാജി നല്കിയ ഹര്‍ജി ഡിസംബര്‍ 22 ലേക്ക് മാറ്റി.
കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍വേണ്ടി ഹര്‍ജി നല്കി എന്ന് റൗഫ് വെളിപ്പെടുത്തിയ ആളാണ് കൊളക്കാടന്‍ മൂസഹാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: