ന്യൂദല്‍ഹി: ലോക്പാലിന് ഭരണഘടനാ പദവി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കുതിരയെ വണ്ടിക്ക് പിന്നില്‍ കെട്ടുന്നതിന് സമാനമാണെന്ന് കിരണ്‍ ബേദി പറഞ്ഞു. ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെങ്കില്‍ വരുന്ന ശീതകാല സമ്മളനത്തില്‍ അതു പാസാക്കുകയാണു വേണ്ടതെന്നും അവര്‍ പറഞ്ഞു.
ലോക്പാലിന് ഭരണഘടനാ പദവി നല്‍കുന്നത് ഇലക്ഷന് കമ്മിഷനേക്കാള്‍ അധികാരം ഉണ്ടാക്കുമെന്ന കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബേദി. ലോക്പാല്‍ ബില്‍ പാസാക്കുന്നത് വൈകിപ്പിക്കാനും ജനങ്ങളെ വിഡ്ഡികളാക്കാനുമാണ് കേന്ദ്രം ഇതിലൂടെ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഒരു അഭിമുഖത്തിലാണ് ലോക്പാലിന് ഭരണഘടനാ സ്ഥാപനമാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞത്. ലോക്പാലിനെ ഭരണഘടനാ സ്ഥാപനമാക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെക്കാള്‍ ലോക്പാല്‍ ശക്തമാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച നിയമഭേദഗതി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും ഖുര്‍ഷിദ് വെളിപ്പെടുത്തിയിരുന്നു.
ബില്ലിനെ കുറിച്ച് ലോക്സഭയില്‍ കഴിഞ്ഞ മാസം നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയാണ് ലോക്പാല്‍ സമിതിയെ ഭരണഘടനാ സ്ഥാപനമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: