കൊച്ചി: ഡിജിറ്റല്‍ മേഖലയിലെ പുത്തന്‍ കാല്‍വയ്പായി പ്ലാനറ്റ് ഫോക്സ്വാഗണ് വോക്സ് വാഗണ്‍ ഇന്ത്യ അവതരിപ്പിച്ചു.
വോക്സ്വാഗണ് എന്ന ബ്രാന്റിനെ സ്നേഹിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പ്ലാനറ്റ് വോക്സ്വാഗണിലുണ്ട്. വോക്സ്വാഗണ് മോഡലുകളെ കുറിച്ചുള്ള വിവരങ്ങള്‍, ബ്രാന്റിന്റെ സവിശേഷതകള്‍ എന്നിവയ്ക്ക് പുറമെ കാര്‍ പ്രേമികളായ വിവിധ പ്രായക്കാര്‍ക്ക് കളിക്കാനും രസിക്കാനുമുള്ള ഘടകങ്ങളും പ്ലാനറ്റ് ഫോക്സ്വാഗണില് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ലോകം താലോലിക്കുന്ന കുറേ കാറുകള്‍ പ്രദാനം ചെയ്ത ഫോക്സ്വാഗണ് എന്ന ബ്രാന്റിനെ കാറുകളെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക് ഒരു പടി കൂടി എത്തിക്കുക എന്നതാണ് പ്ലാനറ്റ് വോക്സ്വാഗണിലൂടെ ചെയ്തിരിക്കുന്നതെന്ന് ഈ പുത്തനാശയം അവതരിപ്പിച്ചുകൊണ്ട് വോക്സ്വാഗണ് ഇന്ത്യ വിപണന വിഭാഗം തലവന്‍ ലറ്റ്സ് കോത്തെ പറഞ്ഞു. വോക്സ്വാഗണിന്റെ ലോകം ത്രിമാന ഡിജിറ്റലില്‍ ലഭ്യമാക്കുന്നതിനു പുറമെ വാഹന മേഖലയെ കുറിച്ചുള്ള വിവരങ്ങള്‍, രോമാഞ്ചജനകമായ കാറോട്ടങ്ങള്‍, ഗെയിമുകള്‍, മല്‍സരങ്ങള്‍ എന്നിവയെല്ലാം പ്ലാനറ്റ് വോക്സ്വാഗണിന്റെ ഭാഗമാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ-ട്യൂബ് എന്നിവ വഴി വോക്സ്വാഗണ് ഉടമകളുടെ കൂട്ടായ്മ രൂപപ്പെടുത്താനും സാധിക്കുന്നു. വോക്സ്വാഗണ് ഗ്രൂപ്പിന്റെ സന്ദേശവാഹകരെ അതിന്റെ ഇടപാടുകാര്‍ക്കിടയില്‍ നിന്ന് സൃഷ്ടിച്ചെടുക്കാന്‍ ഇതുവഴി കഴിയുമെന്ന് കമ്പനി ലക്ഷ്യമിടുന്നു.
പ്ലാനറ്റ് വോക്സ്വാഗണില്‍, നിലവില്‍ കമ്പനിയുടെ തിങ്ക് ബ്ലൂ ആശയം, ടെക്സ്റ്റ് ഡ്രൈവ്, വോക്സ്വാഗണ് പ്ലേ, വോക്സ്വാഗണ് കോര്‍പറേറ്റ്, വോക്സ്വാഗണ് ജൂനിയര്‍ എന്നിവയാണ് ലഭിക്കുക. ഡ്രീം ഡസ്റ്റിനേഷന്‍സ്, വിര്‍ച്വല്‍ ഫാക്റ്ററി ടൂര്‍, ഡിസൈന്‍ ഡമോക്രസി എന്നിവ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: