Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രസര്‍ക്കാരില്‍ വിശ്വാസ പ്രതിസന്ധി: ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2011, 11:21 pm IST
in Uncategorized

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ വിശ്വാസപ്രതിസന്ധി നേരിടുകയാണെന്ന്‌ ബിജെപി ചൂണ്ടിക്കാട്ടി. അഴിമതി എല്ലാ റെക്കോഡുകളും ഭേദിച്ചുവെന്നും വമ്പന്‍ കുംഭകോണങ്ങളുടെ കാര്യത്തില്‍ കേന്ദ്രം വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതായും പാര്‍ട്ടി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങളോടും പ്രതിസന്ധികളോടും നിഷേധാത്മക നിലപാട്‌ പുലര്‍ത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഓഫീസില്‍ തുടരുന്നത്‌ എന്തിനെന്നും ബിജെപി ചോദിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ സ്പെക്ട്രം തട്ടിപ്പില്‍ മുന്‍മന്ത്രി രാജ തിഹാര്‍ ജയിലില്‍ കിടക്കുമ്പോള്‍ കേന്ദ്രമന്ത്രി പി.ചിദംബരം സ്വതന്ത്രനായി നടക്കുകയാണ്‌. കേസില്‍ ചിദംബരത്തിനെതിരെ ഒട്ടേറെ നിര്‍ണായക തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഇരട്ടത്താപ്പ്‌ സമീപനമാണ്‌ സ്വീകരിക്കുന്നതെന്ന്‌ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതെക്കുറിച്ച്‌ അന്വേഷിക്കാന്‍ സിബിഐയെ അനുവദിക്കുന്നില്ല. സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രിക്കെതിരെ തെളിവുണ്ടെങ്കില്‍ അദ്ദേഹത്തെ അന്വേഷണവിധേയനാക്കണം.

അടുത്ത വര്‍ഷം നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ്‌ പരാമര്‍ശിക്കവെ ബിഎസ്പി, എസ്പി തുടങ്ങിയ പാര്‍ട്ടികളുമായി യാതൊരു സാഹചര്യത്തിലും ബിജെപി സഖ്യമുണ്ടാക്കില്ലെന്ന്‌ ഗഡ്കരി യോഗത്തെ അറിയിച്ചു. യുപിയെ രക്ഷിക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം. അധികാരം കിട്ടിയാല്‍ സല്‍ഭരണം കാഴ്ചവെക്കും. ഇല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും, അദ്ദേഹം പറഞ്ഞു. ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരെ സംബന്ധിച്ച ആസൂത്രണ കമ്മീഷന്റെ സത്യവാങ്മൂലത്തെ ബിജെപി വിമര്‍ശിച്ചു. ഒഴിവാക്കിയരെ ഉള്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയവരെ ഒഴിവാക്കുകയാണ്‌. പാവപ്പെട്ടവരുടെ പേരില്‍ തമാശ കാണിക്കുന്ന സര്‍ക്കാര്‍ സ്ഥിതിവിവരകണക്കുകള്‍ കൊണ്ട്‌ രാഷ്‌ട്രീയം കളിക്കുകയാണെന്ന്‌ ഗഡ്കരി പറഞ്ഞു. അഴിമതിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി നടത്തുന്ന രഥയാത്രക്ക്‌ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സംശുദ്ധിയുടെയും വിശ്വാസ്യതയുടെയും സുതാര്യതയുടെയും പ്രതീകമാണ്‌ അദ്വാനിയെന്ന്‌ ഗഡ്കരി അഭിപ്രായപ്പെട്ടു. തെലുങ്കാന പ്രശ്നത്തില്‍ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു. ആന്ധ്രയെ വിഭജിച്ച്‌ പ്രത്യേക സംസ്ഥാനം രൂപീകരിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ ബിജെപി പിന്തുണക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. വോട്ടിന്‌ കോഴക്കേസില്‍ രണ്ട്‌ മുന്‍ ബിജെപി എംപിമാരെയും അദ്വാനിയുടെ മുന്‍ സെക്രട്ടറിയെയും അറസ്റ്റ്‌ ചെയ്ത നടപടിയെ അദ്ദേഹം ചോദ്യംചെയ്തു. കുംഭകോണത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന്‌ എല്ലാവര്‍ക്കുമറിയാമെന്ന്‌ ഗഡ്കരി വ്യക്തമാക്കി.

മണിപ്പൂരിനോട്‌ കേന്ദ്രം പുലര്‍ത്തുന്ന നിസ്സംഗതയെ അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഈ നിലപാട്‌ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നതായി ദേശീയപാതയിലെ ഉപരോധം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാവാത്തതിനെ പരാമര്‍ശിച്ച്‌ ഗഡ്കരി പറഞ്ഞു. ഈമാസം 11 ന്‌ ബീഹാറില്‍നിന്ന്‌ അദ്വാനി ആരംഭിക്കുന്ന ജനചേതനയാത്രയുടെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. 18 സംസ്ഥാനങ്ങളിലൂടെയും രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. ഔദ്യോഗിക തിരക്കുകള്‍ മൂലം ഗുജറാത്ത്മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്‌. യെദ്യൂരപ്പക്കും നിര്‍വാഹകസമിതി യോഗത്തിനെത്താനായില്ല.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.