Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഓര്‍മ്മയിലെ ഓളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2011, 10:40 pm IST
inVicharam

ഓണത്തിന്‌ മുമ്പാണ്‌ കളരിച്ചേട്ടനെ അവസാനമായി കാണുന്നത്‌. ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ തിരുവനന്തപുരത്ത്‌ വന്ന അദ്ദേഹം എന്റെ വീട്ടിലാണ്‌ താമസിച്ചത്‌. രാത്രി വൈകിയും ഞങ്ങള്‍ സംസാരിച്ചിരുന്നു. ജന്മഭൂമിയിലെ ജീവിതാനുഭവങ്ങളെക്കുറിച്ചും.

“എല്ലാംകൊണ്ടും ഞാനിന്ന്‌ സന്തുഷ്ടനാണ്‌. മക്കള്‍ രണ്ടുപേരും നല്ല നിലയിലായി. ഇതിനെല്ലാം കാരണം ജന്മഭൂമിയാണ്‌. മരണം വരെ ജന്മഭൂമിയില്‍ പ്രവര്‍ത്തിക്കണമെന്നാണ്‌ ആഗ്രസം.”

മോഹന്‍ദാസ്‌ കളരിക്കല്‍ എന്ന ഞങ്ങളുടെ കളരിച്ചേട്ടന്‍ മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അവിശ്വാസമാണ്‌ തോന്നിയത്‌. ഒരുമാസം മുമ്പ്‌ പറഞ്ഞത്്‌ അറംപറ്റിയപോലെ.

ഏതാനും ആഴ്ചമുമ്പ്‌ അസുഖത്തെത്തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റുംവരെ ജന്മഭൂമിയിലെ ജോലിക്കാരനായിരുന്നു കളരിച്ചേട്ടന്‍. പിരിഞ്ഞിട്ട്‌ ഏഴ്‌വര്‍ഷം കഴിഞ്ഞിട്ടും കരാര്‍അടിസ്ഥാനത്തില്‍ കോട്ടയത്ത്‌ ജോലിചെയ്തുവരികയായിരുന്നു.

കാവാലം ശശികുമാര്‍, അനില്‍ ജി. നമ്പൂതിരി, എം.എസ്‌. സജീവന്‍, രമേശ്‌ ചമ്പക്കര, എസ്‌. അജോയ്‌, സജിത്‌ പരമേശ്വരന്‍, എസ്‌. രാജേഷ്‌, ആര്‍. ലെനിന്‍, വി. റെജികുമാര്‍, ആര്‍. പ്രദീപ്‌… വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ ഈ പത്രപ്രവര്‍ത്തകരുടെ തുടക്കം 90 കളുടെ ആദ്യം ജന്മഭൂമിയിലായിരുന്നു. ജോലിക്കുശേഷം കൊച്ചിയില്‍ ഓഫീസിനടുത്തുതന്നെയുള്ള ക്വാര്‍ട്ടേഴ്സില്‍ രാഷ്‌ട്രീയ സിനിമാ ചര്‍ച്ചകളുമായി കഴിയുന്ന ‘യുവകൂട്ടം’ ഇവര്‍ക്കിടയിലേക്ക്‌ കളരിക്കല്‍ മോഹന്‍ദാസ്‌ എന്ന 45 കാരന്‍ സഹപ്രവര്‍ത്തകനായി കടന്നുവന്നു. എല്ലാവരേക്കാളും യുവത്വമുള്ള മനസുമായി പിന്നെ ക്വാര്‍ട്ടേഴ്സിന്‌ ജീവന്‍നല്‍കിയത്‌ കളരിച്ചേട്ടന്‍ ആയിരുന്നു. സിനിമാകഥകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തിന്‌ ചുറ്റുമായി പാതിരാവരെ ഇരുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ ഷൂട്ടിംഗ്‌ സംബന്ധമായ നടന്മാരുടെയും നടിമാരുടെയും സംവിധായകരുടെയും വ്യക്തിജീവിതത്തിന്റെയും രഹസ്യവിവരങ്ങളെല്ലാം ഒന്നൊഴിയാതെ കളരിച്ചേട്ടന്‍ ഞങ്ങളിലേക്ക്‌ പകര്‍ന്നു.

ഈ കഥകള്‍ പിന്നീട്‌ ‘ഓര്‍മയിലെ ഓളങ്ങള്‍’ എന്ന പേരില്‍ ജന്മഭൂമി വാരാന്ത്യപതിപ്പില്‍ വര്‍ഷങ്ങളോളം പംക്തിയായി വന്നു. പഴയകാല സിനിമയുടെ ഒരു ചരിത്രംതന്നെയായിരുന്നു ആ ഓര്‍മകള്‍.

സ്വന്തമായി സിനിമാമാസിക തുടങ്ങി പൂട്ടിയതിനെത്തുടര്‍ന്ന്‌ മാനസികമായും സാമ്പത്തികമായും തകര്‍ന്ന കളരിച്ചേട്ടനെ ജന്മഭൂമിയിലേക്ക്‌ കൊണ്ടുവന്നത്‌ കുമ്മനം രാജശേഖരനാണ്‌. കോട്ടയത്ത്‌ വിശ്വഹിന്ദുപരിഷത്തുമായി ഉണ്ടായിരുന്ന ബന്ധമാണതിന്‌ കാരണം.

കൊച്ചിയില്‍ സാമ്പത്തിക പേജിന്റെ ചുമതലക്കാരനായി എത്തിയ കളരിച്ചേട്ടന്‍ ഏതാനും മാസങ്ങളില്‍തന്നെ ഈടുറ്റ ഒരു പ്രത്യേക ‘സാമ്പത്തിക വ്യവസായ പതിപ്പ്‌’ പുറത്തിറക്കി. മലയാളപത്രങ്ങളില്‍ തന്നെ അത്ര സമഗ്രമായ ഒരു ഗ്രന്ഥം ആദ്യം പ്രസിദ്ധീകരിച്ചത്‌ ജന്മഭൂമിയായിരുന്നു.

ന്യൂജനറേഷന്‍ ബാങ്കുകള്‍ കടന്നുവന്നപ്പോള്‍ അതിനെക്കുറിച്ച്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ വാര്‍ത്തയെഴുതാന്‍ മത്സരിക്കുകയായിരുന്നു മാധ്യമങ്ങള്‍. ഇത്തരം ബാങ്കുകളുടെ ചതിക്കുഴികളെക്കുറിച്ച്‌ മലയാളത്തില്‍ ആദ്യമായി വന്ന സമഗ്ര ലേഖനം കളരിച്ചേട്ടന്റേതായിരുന്നു. ജന്മഭൂമിയില്‍ വന്ന ഈ ലേഖനം പിന്നീട്‌ മറ്റ്‌ ധനകാര്യമാസികകള്‍ പുനഃപ്രസിദ്ധീകരിക്കുകയുമുണ്ടായി.

ജന്മഭൂമിയില്‍ സഹപ്രവര്‍ത്തകനായി വരുന്നതിന്മുമ്പ്‌ കളരിച്ചേട്ടനെ എനിക്ക്‌ അറിയാമായിരുന്നു. കോട്ടയത്ത്‌ സംഘപരിവാര്‍ കാര്യാലയങ്ങളില്‍ ‘ഹോംലി ഫുഡ്‌’ കൊണ്ടുവരുന്ന ആള്‍ എന്ന നിലയില്‍. പ്രതേക രീതിയില്‍ തയ്യാറാക്കിയ കളരിച്ചേട്ടന്റെ അച്ചാറിന്‌ വന്‍ ഡിമാന്റായിരുന്നു. അക്കാലത്ത്‌ അദ്ദേഹത്തിന്റെ ജീവിതമാര്‍ഗംകൂടിയായിരുന്നു അത്‌. പിന്നീട്‌ അദ്ദേഹത്തിന്റെ കളരിക്കല്‍ വീട്ടില്‍ ബാലഗോകുലം എടുക്കാന്‍ പലതവണ പോയി. മക്കളായ അജിയും അമ്പിളിയും ഒക്കെ ബാലഗോകുലത്തില്‍ സജീവമായിരുന്നു.

ജന്മഭൂമി തിരുവനന്തപുരത്തുനിന്ന്‌ അന്തിപത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ഞാനും കളരിച്ചേട്ടനും കാവാലം ശശികുമാറും അനില്‍ ജി. നമ്പൂതിരിയും കൊച്ചിയില്‍നിന്ന്‌ സ്ഥലംമാറി തിരുവനന്തപുരത്തേക്ക്‌ വന്നു. ഓഫീസിന്‌ മുകളിലത്തെ നിലയിലായിരുന്നു ഞങ്ങളുടെ താമസം. തിരുവനന്തപുരത്ത്‌ യഥാര്‍ത്ഥത്തില്‍ സഹപ്രവര്‍ത്തകരിലുപരി വീട്ടമ്മയായിരുന്നു കളരിച്ചേട്ടന്‍. എല്ലാവര്‍ക്കും വേണ്ട മൂന്നുനേരത്തെയും ഭക്ഷണം പാകംചെയ്യല്‍ മാത്രമല്ല സാധനസാമഗ്രികള്‍ വാങ്ങലുള്‍പ്പെടെയുള്ള എല്ലാം നോക്കിനടത്തിയത്‌ അദ്ദേഹമായിരുന്നു. ഇപ്പോള്‍ മലയാള മനോരമയിലെ ദല്‍ഹി ബ്യൂറോയിലെ ജോമി തോമസും ഇന്ത്യന്‍കമ്മ്യൂണിക്കേറ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന ആര്‍.ആര്‍. ജയറാമും ഒക്കെ കളരിച്ചേട്ടന്റെ ഭക്ഷണം കഴിക്കാനായി ജന്മഭൂമിയിലെത്തുന്ന നിത്യസന്ദര്‍ശകരായിരുന്നു. കടലക്കറി സ്പെഷ്യല്‍ മറ്റുള്ളവരെക്കൊണ്ട്‌ കഴിപ്പിച്ച്‌ ആനന്ദിക്കുന്ന കളരിച്ചേട്ടന്റെ മുഖം മനസില്‍നിന്ന്‌ മാറുന്നില്ല.

സര്‍ഗാത്മക മേഖലയിലും കയ്യൊപ്പ്‌ ചാര്‍ത്താന്‍ കളരിച്ചേട്ടന്‍ ശ്രമിച്ചിരുന്നു.ചെറുകഥയുടെയും നാടകഗാനങ്ങടെയും ഒക്കെ അവ പുറത്തുവന്നു. ബൈബിളിനെ അടിസ്ഥാനമാക്കി കളരിച്ചേട്ടന്‍ രചിച്ച ആട്ടക്കഥ നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടു.

തന്റെ ഒരു പാട്ട്‌ സിനിമയില്‍ വരണം എന്നായിരുന്നു അദ്ദേഹത്തിന്റെ വലിയൊരാഗ്രഹം. കാണുമ്പോഴൊക്കെ അക്കാര്യം പറയുമായിരുന്നു: അവസാനം കണ്ടപ്പോഴും ഇക്കാര്യം സൂചിപ്പിച്ചു. പരിചയമുള്ള ഒന്നുരണ്ട്‌ സംവിധായകരെ മനസില്‍കണ്ട്‌, ശ്രമിക്കാം എന്ന്‌ പറയുകയും ചെയ്തു. ആ ചിരകാല സ്വപ്നം ഇനി യാഥാര്‍ത്ഥ്യമായില്ല. വലിയ വലിയ ആഗ്രഹങ്ങളൊന്നും ഇല്ലാതെ ആരെയും ദ്രോഹിക്കാതെ എല്ലാവരേയും സന്തോഷിപ്പിച്ചും ജീവിച്ച കളരിച്ചേട്ടനെക്കുറിച്ചുള്ള ഓര്‍മകള്‍ പരിചയപ്പെട്ടവരുടെ മനസിലും ഓളം നിറക്കും.

പി. ശ്രീകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.