Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതിപക്ഷ ബഹളം ; നിയമസഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2011, 12:46 pm IST
in Uncategorized

തിരുവനന്തപുരം: വാളകത്ത്‌ അദ്ധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ആര്‍. ബാലകൃഷ്‌ണപിള്ള തടവിലിരിക്കേ ടെലിഫോണില്‍ നടത്തിയ സംഭാഷണം നിയമസഭയെ ഇളക്കിമറിച്ചു. പ്രതിപക്ഷം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതേക്കുറിച്ച്‌ ഒന്നും പറയാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ സഭയ്‌ക്കുള്ളില്‍ കുത്തിയിരിപ്പ്‌ സമരം നടത്തി. തുടര്‍ന്ന്‌ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ ഇന്നത്തേയ്‌ക്ക് പിരിയുകയാണെന്ന് അറിയിച്ചു.

സി.പി.ഐയിലെ മുല്ലക്കര രത്‌നാകരനാണ്‌ ഇതുസംബന്ധിച്ച അടിയന്തരപ്രമേയം കൊണ്ടുവന്നത്‌. തടവിലുള്ള ബാലകൃഷ്‌ണപിള്ള മാധ്യമങ്ങളോട്‌ ടെലിഫോണില്‍ സംസാരിക്കുന്നതാണ്‌ ചാനലുകള്‍ സംപ്രേഷണം ചെയ്‌തെന്ന്‌ മുല്ലക്കര ചൂണ്ടിക്കാട്ടി. ശിക്ഷ കിട്ടുന്നവര്‍ക്ക്‌ രക്ഷയും രക്ഷ കിട്ടേണ്ടവര്‍ക്ക്‌ ശിക്ഷയുമാണ്‌ ഇവിടെ കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയിലെ ഏറ്റവും വലിയ കുടുംബത്തിലെ ഇടപെടല്‍ ഉണ്ടായതിനാല്‍ സി.ബി.ഐയെപോലുള്ള സംവിധാനത്തെകൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ മുല്ലക്കര ആവശ്യപ്പെട്ടു.

തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് അധ്യാപകനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിച്ചു. ദക്ഷിണമേഖല ഐ.ജി സ്ഥലത്തെത്തിയാല്‍ അന്വേഷണം നേരിട്ട് വിലയിരുത്തും. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് രാഷ്‌ട്രീയലക്ഷ്യം വച്ചു കൊണ്ട് പ്രതികള്‍ ആരൊക്കെയാണെന്ന് പറയുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ള സര്‍വ്വസൗകര്യങ്ങളും കൂടി പഞ്ചനക്ഷത്ര സൗകര്യത്തില്‍ കഴിയുന്നു. എല്ലാവരോടും ഫോണില്‍ സംസാരിക്കുന്നു. ഇതേക്കുറിച്ചൊന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പിള്ളയുടെ കുടുംബത്തോട്‌ അടുപ്പമുള്ള ഡിവൈ.എസ്‌.പിയെയാണ്‌ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.

അധ്യാ‍പകനെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം തന്നെ വേണം. ഈ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയല്ല, പകരം സഭയ്‌ക്കകത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണെന്നും അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളെല്ലാം സഭയുടെ നടുത്തളത്തിലിരുന്ന് മുദ്രാവാക്യം വിളിച്ചു.

ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക്‌ പിരിയുന്നതായി സ്‌പീക്കര്‍ അറിയിച്ചു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

40 വർഷം ഭൂമാഫിയ അടച്ചിട്ട കാൽ ഭൈരവ് ക്ഷേത്രം യോഗി സർക്കാർ തിരിച്ചു പിടിച്ചു ; ഇനി അവിടെ ഉയരുക വലിയ ക്ഷേത്ര സമുച്ചയം

വിജയ് യെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിൽ സ്റ്റാലിന് മുഖ്യ പങ്കെന്ന് ഡിഎംകെ ; വീട്ടിലെത്തിയ മുഖ്യനെ പൂച്ചെണ്ടും ബൊക്കയുമായി സ്വീകരിച്ച് മുൻ മുഖ്യൻ

അഭിഷേക് ബാനര്‍ജിയുടെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ എടുത്തുകളയാന്‍ തീരുമാനിച്ച് ബംഗാളിലെ സുവേന്ദു അധികാരി സര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള എസ്പി എംപിയുടെ പരാമർശങ്ങൾ നീചവും, മാപ്പർഹിക്കാത്തതുമാണ് ; ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് യോഗി

മഹാരാഷ്‌ട്രയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാവുന്ന ടൊയോട്ടയും ഫാക്ടറി വരുന്നു

മെയ് 15 മുതൽ 20 വരെ പ്രധാനമന്ത്രി മോദി അഞ്ച് രാഷ്‌ട്രങ്ങളിൽ സന്ദർശനം നടത്തും ; ഊർജം, പ്രതിരോധം, വ്യാപാരം എന്നിവയ്‌ക്ക് പ്രാധാന്യം നൽകും

പെട്രോൾ- ഡീസൽ ഉപയോഗം കുറയ്‌ക്കാൻ പരാമാവധി ശ്രമിക്കണം , സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തുക : വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി 

ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി

നടന്‍ സൂര്യയെ സൂര്യയാക്കിയ രഘുവരന്‍

ഓന്തിനേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ് നിറംമാറുന്നു; ബംഗാളിലെ എസ് ഐ ആര്‍ വിഷയത്തില്‍ ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.