കൊച്ചി: ആഗോള ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്തെ മുന്‍നിര കമ്പനിയും ഏഷ്യയിലും ആഫ്രിക്കയിലുമായി 19 രാജ്യങ്ങളില്‍ പ്രവര്‍ത്തനവുമുള്ള ഭാരതി എയര്‍ടെല്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ ഹോംസ് കോമ്പോ പദ്ധതികള്‍ പ്രഖ്യാപിച്ചു. വിവിധ സേവനങ്ങള്‍ ഒരുമിച്ച് കോര്‍ത്തിണക്കുന്ന ഇത്തരമൊരു പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നതും ഭാരതി എയര്‍ടെല്ലാണ്. ഡിടിഎച്ച്, ബ്രോഡ്ബാന്‍ഡ്, ത്രിജി ഇന്റര്‍നെറ്റ്, മൊബെയില്‍ സേവനങ്ങള്‍ എന്നിവയാണ് ഇതിലൂടെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ചെന്നൈ, കോയമ്പത്തൂര്‍, മധുര, കൊച്ചി എന്നീ നഗരങ്ങളിലാണ് സപ്തംബര്‍ 28 മുതല്‍ ആദ്യഘട്ടമായി ഈ സേവനം നടപ്പാക്കുന്നത്.
വിവിധ സേവനങ്ങള്‍ കോര്‍ത്തിണക്കിയ നാല് കോമ്പോ പദ്ധതികളാണ് എയര്‍ടെല്‍ ആവിഷ്കരിച്ചിരിക്കുന്നത്. ത്രിജി യുഎസ്ബി മോഡവും ഡിടിഎച്ചും അടങ്ങിയ കോമ്പോ 1 പദ്ധതിയില്‍ ചേരുന്നതിന് 3389 രൂപയാണ് നിരക്ക്. ആറു മാസത്തേക്ക് 150 രൂപ വീതം 900 രൂപയുടെ ക്യാഷ് ബാക്കും ഇതില്‍ ലഭിക്കും.
ബ്രോഡ്ബാന്‍ഡ് ഡിഎസ്എല്‍ മോഡവും ഡിടിഎച്ചും അടങ്ങിയ കോമ്പോ രണ്ടിന് 2090 രൂപയാണ് ഈടാക്കുക. മാസം 150 രൂപ വീതം പന്ത്രണ്ടു മാസം കൊണ്ട് 1800 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കും. ത്രിജി യുഎസ്ബി മോഡവും ബ്രോഡ്ബാന്‍ഡും അടങ്ങിയതാണ് കോമ്പോ മൂന്ന്. 2299 രൂപയാണ് നിരക്ക്. ഇതിനും മാസം 150 രൂപ നിരക്കില്‍ ഒരു വര്‍ഷം കൊണ്ട് 1800 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ബ്രോഡ്ബാന്‍ഡ് മാത്രമടങ്ങിയ കോമ്പോ നാലിന് 500 രൂപയാണ് നിരക്ക്. 180 ദിവസത്തേക്ക് ഒരു എയര്‍ടെല്‍ മൊബെയിലും എയര്‍ടെല്‍ ലാന്ഡ്ലൈനും തമ്മില്‍ സൗജന്യ കോളുകള്‍ ഈ കോമ്പോ പദ്ധതിക്കൊപ്പമുണ്ട്. ഇഛങ്ങആഛ1, ഇഛങ്ങആഛ2, ഇഛങ്ങആഛ3,ഇഛങ്ങആഛ4 എന്നീ സന്ദേശങ്ങള്‍ 52212 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് ആവശ്യമുള്ള കോമ്പോ പദ്ധതികള്‍ ലഭ്യമാക്കാം. പണത്തിനൊപ്പം ഏറ്റവും മികച്ച മൂല്യവും അനായാസമായ തെരഞ്ഞെടുപ്പും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയര്‍ടെല്‍ ഹോംസ് കോമ്പോ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ സി.ഇ.ഒ (കേരളം, തമിഴ്നാട്) വികാസ് സിംഗ് പറഞ്ഞു. ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച്, ത്രിജി ഇന്റര്‍നെറ്റ് എന്നിവ അടങ്ങിയ ഈ കോമ്പോകള്‍ ലോകോത്തര നിലവാരത്തിലുള്ള ഏകീകൃത സേവനമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: