കൊച്ചി: മൂവാറ്റുപുഴ കൈവെട്ട് കേസില്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് പീഡിപ്പിച്ചുവെന്ന് ആലുവ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ചൂര്‍ണിക്കര സ്വദേശി അബ്ദുള്‍ സലാം നല്കിയ ഹര്‍ജി തള്ളിയ മജിസ്ട്രേറ്റിന്റെ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ജസ്റ്റിസ് എസ്.എസ്. സതീഷ്ചന്ദ്രന് തള്ളി.
പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ തന്നെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പ്രത്യേക അന്വേഷണസംഘത്തിലെ പോലീസുദ്യോഗസ്ഥര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. ഹര്‍ജി നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും ചോദ്യംചെയ്യാന്‍ വിളിച്ചു എന്നതുകൊണ്ടുമാത്രം ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: