വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ മൂന്ന് യു.എസ് ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ ഉന്നത ബഹുമതിക്ക് അര്‍ഹരായി. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ശ്രീനിവാസ എസ്.ആര്. വര്ദ്ധന് നാഷണല്‍ മെഡല്‍ ഒഫ് സയന്‍സിന് അര്‍ഹനായപ്പോള്‍ പര്‍ദു യൂണിവേഴ്സിറ്റയിലെ രാകേഷ് അഗര്‍വാള്‍, നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബി.ജയന്ത്ബലിഗ എന്നിവര്‍ക്ക് ടെകനോളജി ആന്‍ഡ് ഇന്നൊവേഷന് മെഡല്‍ ലഭിച്ചു.
ഗണിത ശാസ്ത്രത്തിലെ ‘പ്രോബബിലിറ്റി തിയറി’ യിലാണ് ശ്രീനിവാസ വര്‍ദ്ധനക്ക് മെഡല്‍ ലഭിച്ചത്. ഗാസ് ദ്രാവകരൂപത്തിലാക്കുമ്പോഴുണ്ടാകുന്ന ഊര്‍ജ്ജ നഷ്ടം കുറയ്ക്കുന്ന കണ്ടെത്തലാണ് രാഗേഷ് അഗര്‍വാളിനെ മെഡലിന് അര്‍ഹനാക്കിയത്. ഇന്‍സുലേറ്റ് ചെയ്യപ്പെട്ട ബൈപോളാര്‍ ട്രാന്‍സിസ്റ്ററുകളുടെ കണ്ടെത്തലിനാണ് ജയന്ത് ബലിംഗയ്ക്ക മെഡല്‍ ലഭിച്ചത്.
മൂന്നു പേരും ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടിയവരാണ്. മെഡലുകള്‍ നേടിയവരെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: