മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റിലും പേമാരിയിലും 20 പേര് മരിച്ചു. ഒരു ലക്ഷത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന നെസാറ്റ് ചുഴലിക്കാറ്റ് വടക്കന്‍ ഫിലിപ്പീന്‍സില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
വൈദ്യുതി, വാര്‍ത്താവിനിമയ രംഗങ്ങള്‍ താറുമാറായി. നിരവധി പേരെ കാണാതായി. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രധാന ദ്വീപായ നുസോണിലാണു കാറ്റ് കൂടുതല്‍ നാശം വിതച്ചത്. മനിലയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: