Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എഴുതിയതെല്ലാം മലയാളികള്‍ക്കുവേണ്ടി: ഒഎന്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2011, 11:42 pm IST
in Ernakulam

കൊച്ചി: ജ്ഞാനപീഠം പോലുള്ള പുരസ്ക്കാരങ്ങള്‍ തനിക്ക്‌ മലയാള ഭാഷയിലൂടെ കൈവന്നതാണെന്ന്‌ കവി ഒഎന്‍വി കുറുപ്പ്‌. എല്ലാ മലയാളികള്‍ക്കും വേണ്ടിയുള്ളതാണ്‌ തന്റെ രചനകളെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്‌മയായ മാക്ട്യൂനല്‍കിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഎന്‍വി ആരാണെന്ന്‌ അദ്ദേഹത്തിന്റെ കൃതികളിലൂടെ മാത്രം അറിഞ്ഞാല്‍ മതി. എഴുതുവാന്‍ കഴിയാവുന്നതിന്റെ പരിമിതികള്‍ അറിയുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌. ഞാന്‍ ഞാന്‍ എന്ന വാക്ക്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവന്‍ ബഹുജനങ്ങളുടെ മുന്നില്‍ വിവസ്ത്രനാവകുയാണ്‌ ചെയ്യുന്നതെന്നും ഒഎന്‍വി പറഞ്ഞു. ആദരസന്ധ്യ നടന്‍ മധു ഉദ്ഘാടനം ചെയ്തു. ഗുരുവിനെ ദൈവതുല്യനായി കാണുന്ന വ്യക്തിയാണ്‌ ഒഎന്‍വി കുറുപ്പെന്ന്‌ നടന്‍ മധു പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജില്‍ എംഎയ്‌ക്ക്‌ പഠിക്കുമ്പോള്‍തന്നെ ഒഎന്‍വി എന്ന കവി പ്രശസ്തനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എപ്പോഴും ഓര്‍മിക്കുവാന്‍ മലയാളഗാനശാഖയ്‌ക്ക്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ കുലപതിയാണ്‌ ഒ.എന്‍.വി. കുറുപ്പെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഗാനരചയിതാവും അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ കെ. ജയകുമാര്‍ പറഞ്ഞു. അമ്പതുകളില്‍ പാട്ടുകളില്ലാതിരുന്ന മലയാളിക്ക്‌ പാട്ടുകള്‍ നല്‍കിയ ആളാണ്‌ ഒഎന്‍വി. സന്ദര്‍ഭത്തിന്‍അനുയോജ്യമായ രീതിയില്‍ പാട്ടെഴുതുവാന്‍ അദ്ദേഹത്തിന്‌ കഴിയുമെന്നത്‌ പ്രത്യേകതയാണെന്നും ജയകുമാര്‍ പറഞ്ഞു.

കവി മധുസൂദനന്‍ നായര്‍ ഒഎന്‍വിയെക്കുറിച്ച്‌ എഴുതിയ മംഗളപത്രം ഗായകരായ ബിജു നാരായണനും ശ്വേതാ മോഹനും ആലപിച്ചു. ചടങ്ങില്‍ മാക്ടയുടെ സ്നേഹോപകാരം നടന്‍ മധു ഒഎന്‍വിക്ക്‌ സമ്മാനിച്ചു. ഫെഫ്ക്കക്ക്‌ വേണ്ടി സാബു പ്രവദയും ഫിലിം ചേംബറിനുവേണ്ടി എവര്‍ഷൈന്‍ മണിയും താരസംഘടനയായ അമ്മയ്‌ക്ക്‌ വേണ്ടി ഇടവേള ബാബുവും ഒഎന്‍വിക്ക്‌ പൊന്നാട അണിയിച്ചു. എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, സംവിധായകന്‍ കെ.ജി. ജോര്‍ജ്‌, മാക്ട ചെയര്‍മാന്‍ ഹരികുമാര്‍, ജനറല്‍ സെക്രട്ടറി ജോസ്‌ തോമസ്‌,ജോഷി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന്‌ ഒഎന്‍വിയുടെ തെരഞ്ഞെടുത്ത 25 ഗാനങ്ങള്‍ ഗായകരായ സുജാത, ഉണ്ണിമേനോന്‍, വേണുഗോപാല്‍, ബിജുനാരായണന്‍,ജ്യോത്സന, അഫ്സല്‍, മര്‍ക്കോസ്‌, മഞ്ജരി തുടങ്ങിയവര്‍ വേദിയില്‍ അവതരിപ്പിച്ചു. ഒപ്പം വിനീത്‌, ലക്ഷമി ഗോപാലസ്വാമി,്യ‍ൂനവ്യാ നായര്‍, റിമ കല്ലിങ്കല്‍, അഖില തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ നവ്യാനുഭവങ്ങള്‍ നല്‍കി. പിന്നീട്‌ ഒഎന്‍വിയുടെ ഗോതമ്പുമണികള്‍, പെങ്ങള്‍, ബലിക്കുന്ന്‌ തുടങ്ങിയ കവിതകളുടെ രംഗാവിഷ്കാരം ‘ജ്വാല’ വേദിയെ ഒഎന്‍വി കവിതകളിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോയി. സംവിധായകന്‍ മെക്കാര്‍ട്ടിനാണ്‌ കാവ്യശില്‍പത്തിന്‌ രൂപം നല്‍കിയത്‌. സംവിധായകന്‍ കെ.മധു, ചലച്ചിത്ര താരങ്ങളായ സുധീഷ്‌, മല്ലിക തുടങ്ങിയവരാണ്‌ കാവ്യശില്‍പത്തില്‍ വേഷമിട്ടത്‌.

ഓര്‍മ്മച്ചെപ്പ്‌ തുറന്ന്‌

ഒഎന്‍വിക്ക്‌ ആദരം

കൊച്ചി: മലയാളസിനിമാ ചലച്ചിത്രശാഖക്ക്‌ പുതുവെളിച്ചം പകര്‍ന്ന പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനെ മലയാള സിനിമാലോകം ആദരിച്ചു. മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തരുടെ കൂട്ടായ്‌മയായ മാക്ട അണിയിച്ചൊരുക്കിയ ‘ഒഎന്‍വിക്ക്‌ സ്നേഹപൂര്‍വം’ എറണാകുളം ഫൈന്‍ ആട്സ്‌ ഹാളില്‍ അരങ്ങേറി..

ഒഎന്‍വിയുടെ ഏഴുപതിറ്റാണ്ടുകാലത്തെ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചിത്രപ്രദര്‍ശനം രാവിലെ ഡോ. കെ.ജെ. യേശുദാസ്‌ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലും സംഗീതത്തിലും ഒരു പോലെ മികവ്‌ പുലര്‍ത്തുന്ന ആളാണ്‌ ഒഎന്‍വിയെന്ന്‌ യേശുദാസ്‌ പറഞ്ഞു. അദ്ദേഹത്തിന്റെ സംഗീതത്തേയും ജീവിതത്തേയും പിന്തുടരുന്ന ആളാണ്‌ താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്മഗൃഹമായ ചവറയില്‍ നിന്നും എഴുതിത്തുടങ്ങിയ കവി സഞ്ചരിച്ച സാഹിത്യ-സിനിമ-രാഷ്‌ട്രീയ-സാംസ്കാരിക തനിമപ്രതിഫലിപ്പിക്കുന്ന ഇരുന്നൂറോളം നിശ്ചലചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ഈണങ്ങളുടെ തമ്പുരാക്കന്മാരോടൊപ്പം കവി ചെലവിട്ട നിമിഷങ്ങാണ്‌ കൂടുതല്‍ ക്യാമറകള്‍ ഒപ്പിയെടുത്തിരിക്കുന്നത്‌. ജീവിത്തിലെ സ്വകാര്യനിമിഷങ്ങളും വിദേശയാത്രകളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്‌. പിന്നീട്‌ മാക്ട അംഗങ്ങള്‍ക്കൊപ്പം സഹപ്രവര്‍ത്തകരോടൊപ്പവും കവി സൗഹൃദസദ്യയുണ്ടു.

തുടര്‍ന്ന്‌ നടന്ന ‘ഓര്‍മച്ചെപ്പു തുറക്കുമ്പോള്‍’ പരിപാടിയില്‍ കവിയോടൊപ്പം ചലച്ചിത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സംഗീതസംവിധായകരും സംവിധായകരും തിരക്കഥാകൃത്തുക്കളും ഓര്‍മകള്‍ പങ്കുവെച്ചു. നടന്‍ മധു, കവി മുല്ലനേഴി, എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍, ജോണ്‍പോള്‍, കെ.ജി.ജോര്‍ജ്‌, സംവിധായകരായ കമല്‍, ബി. ഉണ്ണികൃഷ്ണന്‍. ടി.വി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം
Football

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.