വാഷിംഗടണ്‍: അമേരിക്കന്‍ പ്രതിനിധിസഭയിലെ ടെക്സാനില്‍ നിന്നുള്ള അംഗം പാക്കിസ്ഥാന് അമേരിക്ക സഹായം നിര്‍ത്തിവെക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. ആണവ ആയുധങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള സഹായമൊഴിച്ച് മേറ്റ്ല്ലാ അമേരിക്കന്‍ സഹായങ്ങളും പ്രമേയം പാസായാല്‍ നിര്‍ത്തലാക്കും. അബോട്ടബാദില്‍ ബിന്ലാദനെകണ്ടെത്തിയശേഷം പാക്കിസ്ഥാന് തങ്ങള്‍ വിശ്വസ്തരല്ലെന്നും അമേരിക്കക്കു ഭീഷണിയാണെന്നും തെളിയിച്ചുകഴിഞ്ഞുവെന്ന് വെള്ളിയാഴ്ച പ്രമേയം സഭയുടെ മേശപ്പുറത്തുവെച്ചശേഷം അമേരിക്കന്‍ കോണ്‍ഗ്രസിലെ ടെഡ്പോ അറിയിച്ചു. അമേരിക്കയുടെ സഖ്യരാജ്യമായി കോടിക്കണക്കിനു പണം സഹായമായി കൈപ്പറ്റുമ്പോഴും ഈ രാജ്യത്തെ അക്രമിക്കുന്ന ഭീകരരെ സഹായിക്കുകയാണ് പാക്കിസ്ഥാന് ചെയ്യുന്നത്. ഇക്കാരണത്താല്‍ അമേരിക്ക പാക്കിസ്ഥാനു നല്കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കണമെന്ന് വിദേശകാര്യ കമ്മറ്റിയിലെ അംഗം കൂടിയാ പോ ചുണ്ടിക്കാട്ടി. പാക്കിസ്ഥാന് അമേരിക്കന്‍ സഖ്യകക്ഷിയാണെന്നുനടിച്ച് ഭീകരവാദത്തെ സഹായിക്കുകയാണെന്നും ഇത് അവരുടെ ഇരട്ടത്താപ്പും വഞ്ചനയു മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ മൈക്ക് മുല്ലന് 70 അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിലും അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിനു നേരെയുണ്ടായ അക്രമണത്തിലും പാക്കിസ്ഥാന് അക്രമികളെ സഹായിച്ചതായി പറഞ്ഞത് അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രമേയം വിദേശകാര്യകമ്മറ്റിക്കുമേല് നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്. ഈ കമ്മറ്റിയുടെ അംഗീകാരം നല്കിയാല് പ്രശ്നം പ്രതിനിധിസഭയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: