മനില: ഫിലിപ്പീന്‍സില്‍ വിശിയടിച്ച ശക്തമായ നെസാറ്റ് കൊടുങ്കാറ്റില്‍ വെള്ളപ്പൊക്കമുണ്ടാവുകയും വൈദ്യുതി ബന്ധം തകരാറിലായി തലസ്ഥാനമായ മനിലയില്‍ ജോലികള്‍ സ്തംഭിക്കുകയും ചെയ്തു. കാറ്റില്‍ ഫിലിപ്പീന്‍സ് സ്റ്റോക്ക് എക്ചേഞ്ചും അമേരിക്കന്‍ നയതന്ത്രകാര്യാലയവും അടക്കേണ്ടിവന്നു. കുട്ടികളടക്കം ഏഴു പേരെങ്കിലും കൊല്ലപ്പെട്ടു. കാറ്റിന്റെ വരവിനു മുമ്പുതന്നെ കേന്ദ്ര അല്‍ബേക് പ്രവിശ്യയില്‍ ഒരു ലക്ഷത്തോളം ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി.
ലുസോണ്‍ ദീപിന്റെ കഴിക്കുനിന്ന് പടിഞ്ഞാറോട്ടാണു കാറ്റുവീശിയത്. ഫിലിപ്പെന്‍സിലെ പകുതിയിലേറെ ജനസംഖ്യ ലുസോണ്‍ ദ്വീപിലാണ് വന്നിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ പലറോഡുകളും മുങ്ങി വിമാനസര്‍വിസുകള്‍ റദ്ദാക്കി. അളുകളോട് കഴിവതും പുറത്തിറങ്ങാതിരിക്കാന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തലേഖകര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വടക്കന്‍ മാനിലയില്‍ ഒരു കെട്ടിടം തകര്‍ന്ന് ഒരു മുതിര്‍ന്നയാളും കുട്ടികളും മരിച്ചതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. മണ്ണിടിച്ചിലിനെതുടര്‍ന്ന് മാനിലക്ക് വടക്ക് രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അറിയുന്നു. തലസ്ഥാനമായ മാനിലയില്‍ സര്‍ക്കാര്‍ ഓഫിസുകളും സ്കൂളുകളും സര്‍വകലാശാലകളും അടച്ചിടും വീടുകളില്‍ കഴിയാന്‍ അധികൃതര്‍ ജനങ്ങള്‍ക്കു നിര്‍ദ്ദേശം നല്കി. തലസ്ഥാനത്തിന്റെ താഴത്തെ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത ഏറെയാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ വെള്ളം നിറഞ്ഞനദിയിലേക്ക് കിഴക്കന്‍ പ്രവിശ്യയായ കറ്റാന് സുനാസില് ഒരു കുട്ടി വീണുമരിച്ചു നാലു മീന്‍ പിടുത്തക്കാരെ കാണാനില്ല. ബോട്ടുമറിഞ്ഞ് 50 ലധികം മീന്‍പിടുത്തക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മരണ സഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തീരപ്രദേശത്ത് 12 അടി ഉയരത്തിലുള്ള തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. കൊടുകാറ്റുണ്ടാക്കിയ നാശം വളരെ വലുതാണെന്ന് ഫിലിപ്പെന്‍സ് റെഡ്ക്രോസ് തലവന്‍ റിച്ചാര്‍ഡ് ഗോര്‍ഡന്‍ അറിയിച്ചു. വൈദ്യുതിബന്ധം തടസ്സപ്പെട്ടിരിക്കുന്ന ഞങ്ങളുടെ കൃഷിക്കും സാരമായ നാശങ്ങളുണ്ടെന്നും ഇപ്പോഴും ചില പാലങ്ങള്‍ വെള്ളത്തിനടിയിലാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍സേ പ്രവിശ്യയിലെ 110000 പേരോടാണ് തങ്ങളുടെ വീടുകള്‍ വിട്ട് സുരക്ഷ കേന്ദ്രങ്ങളില്‍ അഭയം തേടാന്‍ സര്‍ക്കാര്‍ അവശ്യപ്പെട്ടത്. കൊടുങ്കാറ്റുകളെ തങ്ങള്‍ക്കു നേരിടാനാവില്ലെങ്കിലും അവയുടെ പ്രത്യാഘാതങ്ങളെ നിയന്ത്രിക്കാനാവുമെന്ന് പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍ ജോയ് സലീദാ വാര്‍ത്താ ലേഖകരോട് പറഞ്ഞു. വര്‍ഷത്തില്‍ 20 പ്രാവശ്യമെങ്കിലും ഫിലിപ്പീന്‍സില്‍ കൊടുകാറ്റടിക്കാറുണ്ടെങ്കിലും നെസാദ്് ഏറ്റവും ഭീകരമായതായി അദ്ദേഹം കൂട്ടിചേര്‍ത്തു. 650 കിലോമീറ്റര്‍ വീതിയില്‍ ആഞ്ഞടിച്ച നെസാദ് ലുസോണില്‍ മുഴുവനും നാശം വിതച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: