വാഷിങ്ടണ്‍: പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എസ് പ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ടെക്സാസില്‍ നിന്നുള്ള അംഗമാണ് ബില്‍ അവതരിപ്പിച്ചത്.
അബോട്ടാബാദില്‍ നിന്നും ഒസാമാ ബിന്‍ലാദനെ കണ്ടെത്തിയതു മുതല്‍ വിശ്വസ്തതയില്ലാത്തവരും ചതിയന്മാരും അപകടകാരികളുമാണ് തങ്ങളെന്ന് പാക്കിസ്ഥാന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ച ടെഡ് പോ വ്യക്തമാക്കി.
യു.എസ് സഖ്യ കക്ഷിയായ പാക്കിസ്ഥാന് ബില്യണുകളോളം കോടി രൂപയുടെ സഹായം യു.എസില്‍ നിന്ന് സ്വീകരിക്കുകയും എന്നാല്‍ അതേ സമയം അമേരിക്കയെ ആക്രമിക്കുന്ന ഭീകരരെ സഹായിക്കുകയാണെന്നും പോ കുറ്റപ്പെടുത്തി.
ബില്‍ പാസാവുകയാണെങ്കില്‍ ആണവായുധങ്ങള്‍ സംരക്ഷിക്കുന്നതിനൊഴികെ പാക്കിസ്ഥാന് നല്കുന്ന മുഴുവന്‍ സാമ്പത്തിക സഹായവും അമേരിക്ക നിര്‍ത്തലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: