ബെയ്ജിംഗ്: ദലൈലാമ തെരഞ്ഞെടുക്കുന്ന അനന്തരാവകാശി നിയമവിരുദ്ധമായിരിക്കുമെന്ന് ചൈന അറിയിച്ചു. അതേസമയം തനിക്ക് വീണ്ടും അവതാരം വേണമോ എന്ന് നിശ്ചയിക്കുന്നതിനുള്ള അധികാരം ചൈനക്കല്ലെന്നും തനിക്കാണെന്നും ലാമ വ്യക്തമാക്കി. 90 വയസാകുമ്പോള്‍ തനിക്ക് വീണ്ടുമൊരു അവതാരം വേണമോ എന്ന് മറ്റ് സന്യാസിമാരുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് 76 കാരനായ ലാമ വിശദീകരിച്ചു. നേതാവിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കുട്ടിയെ സന്യാസിമാര്ചേര്ന്ന് പിന്‍ഗാമിയായി തെരഞ്ഞെടുക്കുക എന്നതാണ് സാധാരണ രീതി. എന്നാല്‍ ചൈന തന്നെ ഒരാളെ ദലൈലാമയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കുമെന്ന് കരുതുന്നവരുണ്ട്. ടിബറ്റന്‍ ബുദ്ധഭിക്ഷുക്കളെ സംരക്ഷിക്കുന്നവരുടെ പിന്തുടര്ച്ചാ നിയമങ്ങളെ ബഹുമാനിക്കുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിക്കുക എന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹോംഗ്ലി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ദലൈലാമ പട്ടം കൊടുക്കുന്നത് സര്‍ക്കാരാണെന്നും അതല്ലെങ്കില്‍ നിയമവിരുദ്ധമാകുമെന്നും ചൈന അറിയിച്ചു. ദലൈലാമയെ തെരഞ്ഞെടുക്കണമെങ്കില്‍ മതപരമായ ധാരാളം ചടങ്ങുകളുണ്ടെന്നും ഒരു ദലൈലാമ തന്റെ അനന്തരാവകാശിയെ തെരഞ്ഞെടുത്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: