ന്യൂയോര്‍ക്ക്: യു.എന്‍ അസംബ്ലിയെ പ്രധാനമന്ത്രി മന്മോഹന് സിങ് അഭിസംബോധന ചെയ്യുന്ന സമയത്തു ആസ്ഥാനത്തിന് മുന്നില്‍ സിഖുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. സിഖ് വിരുദ്ധ കലാപക്കേസില്‍ ആരോപണവിധേയനായ നഗരവികസന മന്ത്രി കമല്‍നാഥിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ജി-20 ഉച്ചകോടിയിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് സിഖ് ഫൊര്‍ ജസ്റ്റിസ് സംഘടന അറിയിച്ചു. നവംബര്‍ രണ്ടിന് ഫ്രാന്‍സിലാണ് ജി-20 ഉച്ചകോടി നടക്കുക.
കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിചാരണ ചെയ്യുന്നതില്‍ മന്മോഹന് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇവര്‍ ആരോപിച്ചു. 84- ലെ കലാപത്തിന് ഇരയായവര്‍ക്കു നീതി ലഭിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: