Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിദംബരവും കുടുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2011, 10:28 am IST
inUncategorized

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിയില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ പങ്ക്‌ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ കേന്ദ്ര ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി പ്രധാനമന്ത്രിക്കയച്ചിരുന്നതായി തെളിഞ്ഞു. ധനകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.ജി.എസ്‌. റാവു കഴിഞ്ഞ മാര്‍ച്ച്‌ 25 ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച റിപ്പോര്‍ട്ടിലാണ്‌ ചിദംബരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്‌. പ്രണബ്‌ മുഖര്‍ജി സാക്ഷ്യപ്പെടുത്തിയ പതിനാല്‌ പേജുള്ള ഈ റിപ്പോര്‍ട്ട്‌ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ വിവേക്‌ ഗാര്‍ഗാണ്‌ പുറത്തുവിട്ടത്‌.

2ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ചിദംബരത്തിനും ധനകാര്യമന്ത്രാലയത്തിനുമുള്ള പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്‌. 2 ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിക്കുന്നതിനായി ചിദംബരവും അന്നത്തെ ടെലികോംമന്ത്രി എ. രാജയും തമ്മില്‍ രഹസ്യധാരണ നിലനിന്നിരുന്നു. 2008 ല്‍ ധനകാര്യമന്ത്രിയായിരുന്ന ചിദംബരം ഇടപാടിന്‌ അനുമതി നല്‍കിയില്ലായിരുന്നുവെങ്കില്‍ 2 ജി അഴിമതി നടക്കില്ലായിരുന്നുവെന്നതാണ്‌ റിപ്പോര്‍ട്ടിലുള്ള ഞെട്ടിപ്പിക്കുന്ന പരാമര്‍ശങ്ങളിലൊന്ന്‌. സ്പെക്ട്രം കേസില്‍ രാജ അകത്തായതിന്‌ ഒരു മാസത്തിനുശേഷം അയച്ച റിപ്പോര്‍ട്ട്‌ വിവരാവകാശ നിയമപ്രകാരമാണ്‌ ഗാര്‍ഗ്‌ കൈവശപ്പെടുത്തിയത്‌.

2001 ല്‍ പ്രാബല്യത്തിലിരുന്ന അതേ പ്രവേശന ചാര്‍ജ്‌ ഈടാക്കിയാണ്‌ 2008 ലും സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചിരുന്നതെന്നും 4.4 മെഗാഹെര്‍ട്ട്സിന്‌ താഴേക്കുള്ള സ്പെക്ട്രം ലൈസന്‍സുകള്‍ക്ക്‌ കൂടുതല്‍ ചാര്‍ജ്‌ ഈടാക്കേണ്ടതില്ലെന്ന രാജയുടെ നിലപാടിനെ ചിദംബരം പിന്താങ്ങിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്‌. 2001 ലെ ചാര്‍ജ്‌ 2008 ലും തുടര്‍ന്ന്‌ ചോരുന്നതിലെ അസ്വാഭാവികത അന്നത്തെ ധനകാര്യ സെക്രട്ടറി ഡി. സുബ്ബറാവു ധനകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചിദംബരം നേതൃത്വം നല്‍കുന്ന ധനകാര്യ മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കില്‍ ടെലികോം വകുപ്പിന്‌ രാജ അനുവദിച്ച ലൈസന്‍സുകള്‍ റദ്ദുചെയ്യാമായിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ തുടരുന്നു. ടെലികോം കമ്പനികളെ വഴിവിട്ട്‌ സഹായിച്ച രാജയുടെ നടപടികളെ നിസാരവല്‍ക്കരിച്ച ധനകാര്യ മന്ത്രാലയത്തിന്റെ നടപടിയാണ്‌ 2 ജി അഴിമതിക്ക്‌ വഴിവെച്ചതെന്ന്‌ റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. ഇതോടൊപ്പം 2008 ജനുവരി 15 ന്‌ സ്പെക്ട്രം ഇടപാട്‌ അടഞ്ഞ അധ്യായമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ ചിദംബരം പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയതിന്റെ രേഖകളും പ്രണബ്‌ പ്രധാനമന്ത്രിക്കയച്ച റിപ്പോര്‍ട്ടിലുണ്ട്‌. 2 ജി സ്പെക്ട്രം കേസില്‍ ചിദംബരത്തിനുള്ള പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്നും ഗ്രഹിക്കാമെന്നിരിക്കെ കേസ്‌ പുതിയ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണെന്ന്‌ വിവേക്‌ ഗാര്‍ഗ്‌ അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രാലയത്തിന്റെ പിന്തുണ കൂടാതെ ഇത്തരമൊരു വമ്പന്‍ അഴിമതി നടത്തുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിദംബരത്തിന്‌ 2 ജി ഇടപാടിലെ അഴിമതിയെക്കുറിച്ച്‌ അറിയാമായിരുന്നിട്ടും അദ്ദേഹം ഇക്കാര്യത്തില്‍ കണ്ണടക്കുകയാണുണ്ടായതെന്ന്‌ റിപ്പോര്‍ട്ടില്‍നിന്നും വ്യക്തമാണെന്നും ഗാര്‍ഗ്‌ വെളിപ്പെടുത്തി.

2 ജി സ്പെക്ട്രം കുംഭകോണത്തില്‍ ഏതാണ്ട്‌ ഒന്നേമുക്കാല്‍ ലക്ഷം കോടിക്കടുത്ത്‌ നഷ്ടം രാജ്യത്തിനുണ്ടായതായാണ്‌ കണക്ക്‌. ഇതേ കേസില്‍ കുറ്റക്കാരെന്ന്‌ തെളിഞ്ഞ മുന്‍ ടെലികോം മന്ത്രി എ. രാജ, ഡിഎംകെ എംപി കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ്‌ ബെഹുറ എന്നീ പ്രമുഖര്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണുള്ളത്‌.

ഇതിനിടെ, ടു ജി അഴിമതിയില്‍ പങ്ക്‌ വ്യക്തമായതോടെ പി. ചിദംബരം കേന്ദ്രമന്ത്രിസഭയില്‍നിന്ന്‌ രാജിവെക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. വന്‍ അഴിമതിക്ക്‌ വഴിവെച്ച ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ ആവശ്യപ്പെട്ടു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.