കണ്ണൂറ്: മലബാര്‍ ദേവസ്വം ബോര്‍ഡ് അഴിമതിയുടെയും സ്വജന പക്ഷപാതത്തിണ്റ്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാഫ് യൂണിയന് (ഐന്‍ടിയുസി) സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡ് ബോര്‍ഡിണ്റ്റെ ചുമതലകളില്‍ നിന്ന് ഒളിച്ചോടുകയാണ്. ജീവനക്കാരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം പ്രസിഡണ്ട് ദേവസ്വം മന്ത്രിക്കെതിരെ നടത്തിയ ആരോപണം പച്ചക്കള്ളമാണെന്നും അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ക്ക് പട്ടയം നല്കാന് എതിര്‍പ്പില്ലെന്ന് കാണിച്ച് കത്തെഴുതിയത് ചെയര്‍മാനാണ്. ഇതിന് തെളിവ് തങ്ങളുടെ കയ്യിലുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭൂസ്വത്ത് അളന്ന് തിട്ടപ്പെടുത്താന്‍ സ്പെഷ്യല്‍ ടീമിനെ നിയമിച്ചെങ്കിലും ചെയര്മാന് ഇതിണ്റ്റെ പ്രവര്‍ത്തനം തടയുകയാണ്. ക്ഷേത്രങ്ങളുടെ അധികാരം ഏറ്റെടുക്കുന്നത് വിശ്വാസികളായിരിക്കണമെന്നും സര്‍ക്കാരുമായി നിരന്തരമായി ഏറ്റുമുട്ടുന്ന നിലവിലുള്ള ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി ഒക്ടോബര്‍ 1ന് ദേവസ്വം പരിധിയിലെ 7 ജില്ലാ ആസ്ഥാനങ്ങളിലും ക്ഷേത്ര ജീവനക്കാര്‍ നിരാഹാര സത്യഗ്രഹം നടത്തി വഞ്ചനാദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: