Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉദ്യോഗസ്ഥരുടെ അഴിമതി തടയാന്‍ നടപടി വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 09:59 pm IST
inUncategorized

ന്യൂദല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്താലും പെന്‍ഷന്റെ 20 ശതമാനംവരെ കുറക്കാന്‍ അഴിമതിനിരോധനത്തിനായി ധനകാര്യമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതി തീരുമാനമെടുത്തേക്കും. നിലവില്‍ 10 ശതമാനമാണ്‌ ഇത്തരത്തില്‍ കുറക്കുന്നത്‌. അഴിമതിരഹിത ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള അണ്ണാ ഹസാരെയുടെ മുന്നേറ്റമാണ്‌ ഇത്തരത്തിലൊരു നടപടിക്ക്‌ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്‌. ഇപ്പോള്‍ ജീവനക്കാരുടെ ശിക്ഷാ നടപടിപ്രകാരം ചെറിയ ശിക്ഷകള്‍ മാത്രമാണ്‌ അടുത്തൂണ്‍ പറ്റുന്ന ഉദ്യോഗസ്ഥന്‌ നല്‍കിയിരുന്നത്‌.

എന്നാല്‍ ഒരാള്‍ റിട്ടയര്‍ ചെയ്യുന്നു എന്നതുകൊണ്ട്‌ മാത്രം ഒരു ഉദ്യോഗസ്ഥനെതിരെയുള്ള നടപടി ലഘുശിക്ഷയില്‍ ഒതുക്കരുതെന്നാണ്‌ മന്ത്രിമാരുടെ കൂട്ടായ്‌മ ആവശ്യപ്പെടുന്നത്‌. ലഘുകുറ്റങ്ങള്‍ക്കായുള്ള 10 ശതമാനം പെന്‍ഷനാണ്‌ നല്‍കാതിരിക്കുക. ഇതിന്‌ അഞ്ച്‌ വര്‍ഷത്തേക്കാണ്‌ പ്രാബല്യമുണ്ടാവുക. ജീവിതകാലം മുഴുവന്‍ പെന്‍ഷനില്‍ കുറവ്‌ വരുത്തുന്നത്‌ സര്‍വീസ്‌ ചട്ടങ്ങള്‍ പ്രകാരം കുറച്ചുകൂടി വലിയ ശിക്ഷയാണ്‌. ഇപ്പോള്‍ നല്‍കുന്ന നിര്‍ബന്ധിത അടുത്തൂണ്‍ നല്‍കലും അതിനുള്ള മുഴുവന്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്ന സമ്പ്രദായത്തിന്‌ പകരം നിര്‍ബന്ധിത പെന്‍ഷനും 20 ശതമാനം പെന്‍ഷനില്‍ കുറവും എന്നതാവും സര്‍വീസ്‌ ചട്ടങ്ങള്‍ നിര്‍വചിക്കുന്ന വലിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ. എന്നാല്‍ പ്രകടനം മോശമായതിനെത്തുടര്‍ന്ന്‌ സര്‍വീസില്‍നിന്നും നീക്കം ചെയ്യപ്പെടുന്നവര്‍ക്ക്‌ പെന്‍ഷനില്‍ കുറവ്‌ ഏര്‍പ്പെടുത്തുന്നതല്ല. സര്‍വീസിലുള്ള ഉദ്യോഗസ്ഥരെതന്നെ അന്വേഷണ, അധ്യക്ഷ ഉദ്യോഗസ്ഥന്മാരായി നടപടികള്‍ തുടരുന്നതിനായി ഉപയോഗിക്കാന്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അഭ്യര്‍ത്ഥിക്കും. ഇതുമൂലം അന്വേഷണപ്രക്രിയ ത്വരിതഗതിയിലാവുമെന്ന്‌ കരുതപ്പെടുന്നു. മൂന്നുമാസങ്ങള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിന്‌ അനുവാദം നല്‍കേണ്ടതുണ്ട്‌. ഇതുപ്രകാരം അന്വേഷണ അപേക്ഷ ലഭിച്ച്‌ മൂന്ന്‌ മാസത്തിനുള്ളില്‍ കാര്യകാരണസഹിതം അതിന്‌ അധികാരമുള്ള ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം. ഇങ്ങനെ ഒരു നടപടി അധികാര സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ എടുക്കുന്നില്ലെങ്കില്‍ അടുത്ത മേലുദ്യോഗസ്ഥന്‌ അപേക്ഷ നല്‍കാം. അങ്ങനെ അവസാനം തീരുമാനമെടുക്കേണ്ട മന്ത്രി വിസ്സമ്മതിച്ചാല്‍ അദ്ദേഹം അത്‌ ഏഴ്‌ ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്‌.

ഇതുപ്രകാരം ഓരോ മന്ത്രാലയത്തിലേയും സെക്രട്ടറിമാര്‍ അന്വേഷണത്തിനെടുക്കുന്ന കാലാവധി നിരീക്ഷിക്കുകയും ക്യാബിനറ്റ്‌ സെക്രട്ടറിക്ക്‌ മാസംതോറും താന്‍ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുന്നതായി സാക്ഷ്യപത്രം നല്‍കുകയും വേണം. 71 സ്പെഷ്യല്‍ സിബിഐ കോടതികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പത്തെണ്ണമത്രെ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇത്തരം കോടതികള്‍ തുടങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാരുമായി സമയബന്ധിതമായ കൂടിയാലോചനകളുണ്ടാവണമെന്നും മന്ത്രിമാരുടെ കൗണ്‍സില്‍ നിര്‍ദേശിച്ചു. രാജ്യത്ത്‌ പത്ത്‌ കൊല്ലമായി 2400 അഴിമതിക്കേസുകളാണ്‌ കെട്ടിക്കിടക്കുന്നത്‌. ഇത്തരം കേസുകളെക്കുറിച്ച്‌ പഠിക്കാന്‍ ഒരു കമ്മറ്റിയുണ്ടാക്കാനും മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഈ കമ്മറ്റിയിലെ അംഗം റിട്ടയറായ ജനസമ്മതനായ സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണറോ സിബിഐ ഡയറക്ടറോ ആകാം. അഴിമതി തടയുന്നതിനായുള്ള കേസുകളായിരിക്കും സമിതി കൈകാര്യം ചെയ്യുകയെന്നും മന്ത്രി അറിയിച്ചു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.