കണ്ണൂറ്: നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുദേവണ്റ്റെ 157-ാം ജയന്തി ഇന്നലെ ജില്ലയിലെങ്ങും വിപുലമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിവിധ ഗുരുദേവമഠങ്ങള്, എസ്.എന്‍ഡിപി ശാഖാ യോഗങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ ആഘോഷങ്ങളാണ് നടന്നത്. കണ്ണൂറ് സുന്ദരേശ്വര ക്ഷേത്രത്തില്‍ പ്രഭാതപൂജ, പതാകയുയര്‍ത്തല്‍, ഗുരുപൂജ, ഭജന, പായസദാനം, ശോഭായാത്ര, സാംസ്കാരിക സമ്മേളനം, ആത്മോപദേശ ശതകം-സംഗീതാവിഷ്കാരം എന്നിവ നടന്നു. കണ്ണൂറ് നഗരത്തില്‍ നടന്ന ശോഭായാത്ര ശ്രീ നാരായണ പാര്‍ക്കില്‍ നിന്നും തുടങ്ങി മുനീശ്വരന്‍ കോവില്‍, തെക്കീ ബസാര്‍ വഴി സുന്ദരേശ്വര ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. സാംസ്കാരിക സമ്മേളനത്തില്‍ ഭക്തിസംവര്ധിനീ യോഗം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പൂക്കോടന്‍ ശശിധരന് മാസ്റ്റര്‍ പ്രസംഗിച്ചു. ഡോ.എം.കെ.രാധാകൃഷ്ണന് സമ്മാനദാനം നിര്‍വഹിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാണ്റ്റ് പരിസരത്ത് എസ്എന്‍ഡിപി യൂത്ത് മൂവ്മെണ്റ്റിണ്റ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ് എസ്എന്‍ഡിപി ശാഖാ യോഗത്തിണ്റ്റെ ആഭിമുഖ്യത്തില്‍ പതാകയുയര്‍ത്തല്‍, പുഷ്പാര്‍ച്ചന, പായസദാനം എന്നിവ നടത്തി. കണ്ണപുരത്ത് പ്രഭാതഭേരി, പായസദാനം, ചെണ്ടമേളം, പുതുവസ്ത്രദാനം, നാടന്‍ കലാമേള എന്നിവ നടത്തി. തലശ്ശേരി കൊവ്വല്‍ വയല്‍ പഴശ്ശിരാജ ഭജനസമിതിയുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര നടന്നു. പുന്നോല്‍ ഇയ്യത്തുംകാട്, ചിറക്കര, കുട്ടിമാക്കൂല്‍, കൊടക്കളം, മുഴപ്പിലങ്ങാട്, പരിമഠം, കോടിയേരി, പൊന്ന്യം, ചേറ്റംകുന്ന്, കോടതിദേശം, അഴീക്കല്‍ ശ്രീനാരായണ മഠം, കവിയൂറ്‍ ശ്രീനാരായണ മഠം, പെരുമുണ്ടേരി ശ്രീ നാരായണ മഠം, ഏടന്നൂറ്, ചാലക്കര, ഈയത്തുംകാട്, മേനപ്രം, പള്ളൂറ്‍, മഞ്ചക്കല്‍, പുന്നോല്‍, മാഹി, വെസ്റ്റ് പൊന്ന്യം, കണ്ണപുരം, പാനൂറ്, ഇരിട്ടി, ഉളിക്കല്‍, പടിയൂറ്, അറബി, വിളമന, കൊട്ടിയൂറ്‍, മണക്കടവ്, പയ്യാവൂറ്‍ തുടങ്ങി ജില്ലയിലെ നൂറു കണക്കിന് സ്ഥലങ്ങളിലും ശ്രീനാരായണ ജയന്തിയാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാനൂറ് ഗുരുസന്നിധിയില്‍ കുടുംബസംഗമം, സമൂഹസദ്യ എന്നിവ നടന്നു. കുടുംബ സംഗമത്തില്‍ പ്രൊഫ.കൂമുള്ളി ശിവരാമന് പ്രഭാഷണം നടത്തി. വള്ളങ്ങാട് ചതയാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹസദ്യ നടത്തി. വടക്കേ പാനൂറ്, ദേശവാസികളുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബി ഓഫീസ് പരിസരത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പതാകയുയര്‍ത്തല്‍, പായസദാനം, സാംസ്കാരിക സമ്മേളനം, മിമിക്സ് മെഗാ ഷോയും അരങ്ങേറി. വെസ്റ്റ് പൊന്ന്യത്ത് ഗുരുചരണാലയം, ശ്രീനാരായണ ഭക്തജനയോഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ പായസദാനം, പശുക്കള്‍ക്ക് വൈക്കോല്‍ ദാനം എന്നിവ നടത്തി. പെരുമുണ്ടേരി ശ്രീ നാരായണ മഠത്തില്‍ ഗുരുപൂജ, ചെണ്ടമേളം അരങ്ങേറ്റം, ഗ്രാമ പ്രദക്ഷിണം എന്നിവയും കവിയൂറ്‍ ശ്രീ നാരായണ മഠത്തില്‍ അന്നദാനവും ഉണ്ടായി. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഭജന, ഗുരുദേവ പ്രതിമയില്‍ അഭിഷേകം, സമൂഹസദ്യ എന്നിവയും നടന്നു. ഉളിക്കല്‍ എസ്എന്‍ഡിപി യോഗത്തിണ്റ്റെ ആഭിമുഖ്യത്തില്‍ പൂക്കളം, സപ്തതി കഴിഞ്ഞ ശാഖാംഗങ്ങളെ ആദരിക്കല്‍, മൂന്നു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ചതയപ്പുടവ നല്കല്, ചതയദിന ഘോഷയാത്ര എന്നിവയും നടന്നു. ഘോഷയാത്രക്ക് ശേഷം ചേര്‍ന്ന സാംസ്കാരിക സമ്മേളനം ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. ആദരിക്കല്‍ ചടങ്ങ് മട്ടിണി വിജയനും ചതയപ്പുടവ വിതരണം ഡോ.എം.വി.ചന്ദ്രാംഗദനും നിര്‍വഹിച്ചു. ഇരിട്ടി എസ്എന്‍ഡിപി യോഗത്തിണ്റ്റെ ആഭിമുഖ്യത്തില്‍ കല്ലുമുട്ടി ശ്രീ നാരായണ ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവയും ഘോഷയാത്രയും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മട്ടിണി വിജയന് അധ്യക്ഷത വഹിച്ചു. ഡോ.പി.കെ.തുളസീദാസ് എന്‍ഡോവ്മെണ്റ്റ് വിതരണം ഇരിട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീധരന് നിര്‍വഹിച്ചു. എസ്എന്‍ഡിപി കുടക് യൂണിയണ്റ്റെ ആഭിമുഖ്യത്തില്‍ സിദ്ധാപുരത്ത് നടന്ന ഗുരുജയന്തി ആഘോഷം കര്‍ണാടക സ്പീക്കര്‍ കെ.ജി.ബൊപ്പയ്യ ഉദ്ഘാടനം ചെയ്തു. കെ.എന്‍.വാസു അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് പഴയനിരത്ത് ശ്രീനാരായണ ഗുരു സേവാ സംഘത്തിണ്റ്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങള്‍, പായസദാനം എന്നിവ നടന്നു. ഇടുമ്പ ശ്രീ നാരായണ ഗുരു സേവാസംഘത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ഗുരുപൂജ, പുഷ്പാര്‍ച്ചന, പായസദാനം എന്നിവയും നടന്നു. പരിപാടികളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: