കൊച്ചി: ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് ടാറ്റ ഫോട്ടോണ്‍ ഓണ്‍ റെവ്.ബി എന്ന പേരില്‍ സിഡിഎംഎ പ്ലാറ്റ്ഫോമില്‍ ഏറ്റവും പുതിയ ഹൈസ്പീഡ് മൊബെയില്‍ ബ്രോഡ്ബാന്‍ഡ് സേവനം അവതരിപ്പിക്കുന്നു. ബ്രോഡ്ബാന്‍ഡ് രംഗത്ത് വിപണിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ടാറ്റ ടെലി അടുത്ത ഘട്ടത്തിലേയ്ക്കു നീങ്ങുന്നതിന്റെ ഭാഗമാണിത്. ഇന്ത്യയില്‍ 27 മെട്രോകളിലും നഗരങ്ങളിലും ടാറ്റ ഫോട്ടോണ്‍ ഓണ്‍ റെവ്.ബിയുടെ സേവനം തുടക്കത്തില്‍തന്നെ ലഭ്യമാക്കും. ബാക്കിയുള്ള പ്രദേശങ്ങളിലും വൈകാതെ ഈ സേവനം ലഭിച്ചുതുടങ്ങും.
അടുത്ത തലത്തിലേയ്ക്ക് മൊബെയില്‍ ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റാ ഫോട്ടോണ്‍ ഓണ്‍ റെവ്.ബി അവതരിപ്പിക്കുന്നതെന്ന് ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് മൊബിലിറ്റി ബിസിനസ് എക്സിക്യൂട്ട് പ്രസിഡന്റ് ദീപക് ഗുലാത്തി പറഞ്ഞു. ലാപ്ടോപ്പുകളിലും, പിസികളിലും മറ്റു ഡിവൈസുകളിലും മികച്ച സ്പീഡ് കിട്ടാന്‍ ഇതുപകരിക്കും. ഇക്കാര്യത്തിനായി നെറ്റ്വര്ക്കുകള് അപ്ഗ്രേഡ് ചെയ്യുന്നതിനും പുതിയ സാങ്കേതികവിദ്യകള്‍ സ്വന്തമാക്കുന്നതിനും പുതുപുത്തന്‍ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനും ടാറ്റ ടെലി ശ്രമിച്ചുവരികയായിരുന്നു. മൊബെയില്‍ ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയില്‍ ഏറ്റവും മികച്ചതാണ് ടാറ്റ ഫോട്ടോണ്‍ ഓണ്‍ റെവ്.ബി എന്നും അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റ് വരിക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള നെറ്റ്വര്‍ക്കിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതിവേഗത്തില്‍ തുടര്‍ച്ചയായി ഉയര്‍ന്ന സ്പീഡില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ റെവ്.ബി സഹായിക്കും. ഇ-മെയിലിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, ഫോട്ടോ ഷെയറിംഗ്, വലിയ ഫയലുകളുടെ ഡൗണ്‍ലോഡിംഗ്, അപ്ലോഡിംഗ്, വീഡിയോ സ്ട്രീമിംഗ്, ലൈവ് ടിവി തുടങ്ങിയവയ്ക്കെല്ലാം സൗകര്യം നല്‍കുന്നതാണ് റെവ്.ബി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സിഡിഎംഎ പ്ലാറ്റ്ഫോം ഇന്ത്യയില്‍ ലഭ്യമാക്കുകയാണ് റെവ്.ബിയിലൂടെ. ഇതുവരെ ലഭ്യമാകാതിരുന്ന ബ്രൗസിംഗ് അനുഭവവും സൗജന്യ നാഷണല്‍ റോമിംഗും മികച്ച കവറേജും ഇതുവഴി ടാറ്റ ടെലി ലഭ്യമാക്കും.
രാജ്യമെങ്ങും 14.7 എംബിപിഎസ് വരെ സ്പീഡില്‍ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കാന്‍ ശേഷിയുള്ളതാണ് ടാറ്റ ടെലിയുടെ അടുത്ത തലമുറ റെവ്.ബി നെറ്റ്വര്‍ക്ക്. മികവുറ്റ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും ശക്തമായ ഒഇഎം സഹകരണവും വിപുലമായ ചാനലുകളും ഉപയോഗപ്പെടുത്തി വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് രംഗത്ത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് പ്രമുഖ സ്ഥാനം നിലനിര്‍ത്തിവരികയായിരുന്നു. റെവ്.ബി കൂടി വിപണിയിലെത്തുന്നതോടെ സാമ്യമില്ലാത്ത സേവനം ലഭ്യമാക്കാന്‍ ടാറ്റ ടെലിക്കു കഴിയും.
റെവ്.ബി സൊല്യൂഷനും ടാറ്റ ഫോട്ടോണ്‍ ഓണ്‍ റെവ്.ബിയും വിപണിയിലെത്തുന്നതോടെ ടാറ്റ ടെലിസര്‍വീസസിന്റെ ശേഷിയും വിപണിയിലെ മേല്‍ക്കൈയും വര്‍ദ്ധിക്കുമെന്ന് ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് നോണ്‍-വോയ്സ് സര്‍വീസസ് ഹെഡ് സുനില്‍ ടാണ്ടന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: