ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രികുന്നത് സ്വപ്നം കണ്ടു നടക്കുന്ന ‘താന്‍പോരിമ’ക്കാരിയാണ് മായാവതിയെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ജോഡി ചെരുപ്പുകള്‍ കൊണ്ട് വരുന്നതിനായി മായാവതി മുംബയിലേക്ക് സ്വന്തം ജെറ്റ് വിമാനം അയച്ചതായും വിക്കിലീക്സ് വെളിപ്പടുത്തി.
2008 ഒക്ടോബര്‍ 23ന് വാഷിംഗ്ടണിലേക്ക് അയച്ച കേബിളിലാണ് മായാവതിക്കെതിരെ പരാമര്‍ശമുള്ളത്. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കുന്നതിന് തനിക്കുള്ള ആഹാരം രുചിച്ചു നോക്കുന്നതിനായി രണ്ട് ജീവനക്കാരെ നിയമിച്ചിരുന്നു. ആഹാരം പാകം ചെയ്യുന്നതിനായി ഒമ്പത് ജീവനക്കാരെയും നിയമിച്ചിരുന്നു.
സ്വന്തം വീട്ടില്‍ നിന്ന് ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിന് തികച്ചും സ്വകാര്യമായി ഒരു റോഡ് നിര്‍മ്മിച്ചിരുന്നു. ഓരോ തവണയും തന്റെ വാഹനവ്യൂഹം കടന്നു പോയയുടന്‍ ഈ റോഡ് വൃത്തിയാക്കാന്‍ ജീവനക്കാരെ ഏല്പിച്ചിരുന്നു. ഇതെല്ലാം കാണിക്കുന്നത് മായാവതി ഒരു തരം വിഭ്രാന്തിയും, ഭ്രമവും, അരക്ഷിതാവസ്ഥയും അനുഭവിക്കുന്നുവെന്നാണെന്ന് വിക്കിലീക്സ് പറയുന്നു.
മന്ത്രിസഭയിലെ ഒരംഗം കാണിച്ച ചെറിയൊരു തെറ്റിന് തന്റെ മുന്നില്‍ വച്ച് ഏത്തമിടീച്ചുവെന്നും വിക്കിലീക്സ് പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ രക്ഷിക്കാന്‍ ബി.എസ്.പിക്ക് മാത്രമെ കഴിയുകയുള്ളൂവെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മായാവതിക്ക് വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 21 സീറ്റ് മാത്രമെ ബി.എസ്.പിക്ക് നേടാനായുള്ളുവെങ്കിലും പാവപ്പെട്ടവര്‍ക്കും മായാവതിക്ക് ദളിതര്‍ക്കുമിടയില്‍ ശക്തമായ സാന്നിദ്ധ്യമാണുള്ളതെന്നും കേബിളുകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: