Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാമ്പത്തിക പരിഷ്ക്കരണമാവശ്യപ്പെട്ട്‌ ഇസ്രയേലില്‍ ബഹുജന പ്രക്ഷോഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 12:13 am IST
inUncategorized

ജറുസലേം: സാമ്പത്തിക പരിഷ്ക്കരണമാവശ്യപ്പെട്ട്‌ നാലു ലക്ഷത്തോളം പ്രക്ഷോഭകര്‍ ഇസ്രായേലില്‍ തെരുവിലിറങ്ങി. ഞായറാഴ്ച പുലര്‍ച്ചയോടുകൂടി രാജ്യത്തിലെ പ്രമുഖ നഗരങ്ങളില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ പ്രതിഷേധ പ്രകടനങ്ങളും സമ്മേളനവും നടത്തി. രാജ്യത്തെ നടപ്പ്‌ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തൊഴിലില്ലായ്‌മയും വിലക്കയറ്റവുംപോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അപര്യാപ്തമാണെന്നും ഇക്കാരണത്താല്‍ ഒരു സാമ്പത്തിക വിപ്ലവം ഉടനടി സാധ്യമാക്കണമെന്നതുമാണ്‌ പ്രക്ഷോഭകരുടെ ആവശ്യം. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നാണിതെന്ന്‌ കണക്കാക്കപ്പെടുന്നു.

ഇസ്രയേലിലെ മധ്യവര്‍ഗമാണ്‌ പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ളതെന്നും വര്‍ധിച്ചുവരുന്ന ദൈനംദിന ചെലവുകള്‍ തങ്ങളെ ഞെരുക്കുന്നതായും പ്രക്ഷോഭകരുടെ നേതാക്കളിലൊരാളായ യോനാഥന്‍ ലെവി മാധ്യമങ്ങളോട്‌ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തോളമായി തങ്ങള്‍ അധികൃതര്‍ക്ക്‌ നിരന്തരം നിവേദനം നല്‍കാറുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ചതോടെയാണ്‌ പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചത്‌. അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെ തലസ്ഥാന നഗരമായ ജറുസലേമില്‍ അരക്ഷത്തോളം പ്രക്ഷോഭകരാണ്‌ അണിനിരന്നത്‌. സാമ്പത്തിക പുനഃസംഘടന നടപ്പില്‍ വരുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും, വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ്‌ നല്‍കി. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ടെല്‍ അവിവിലാണ്‌ ഏറ്റവുമധികം പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്‌. മൂന്നുലക്ഷത്തോളം പേര്‍. ഹാഫിസ നഗരത്തില്‍ 35,000ത്തോളം പേര്‍ പ്രകടനം നടത്തി. മധ്യവര്‍ത്തി സമൂഹത്തില്‍നിന്നുള്ളവരെ കൂടാതെ ദരിദ്രരും പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു.

ഇതോടൊപ്പം രാജ്യത്തെ ജനങ്ങളുടെ അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയ്യാറാകുന്നില്ലെന്ന്‌ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ദേശീയ സ്റ്റുഡന്റ്സ്‌ യൂണിയന്‍ ചെയര്‍മാന്‍ ഇത്സിക്‌ ഷുമാലി കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക്‌ മികച്ച വിദ്യാഭ്യാസമോ ജീവിതസാഹചര്യങ്ങളോ രാജ്യത്ത്‌ ലഭ്യമല്ലെന്നും ഇത്തരം അരക്ഷിതാവസ്ഥകള്‍ പരിഹരിക്കപ്പെടുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയോട്‌ തൊട്ടുള്ള ജറുസലേമിലെ പ്രശസ്തമായ പാരീസ്‌ സ്ക്വയറില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ സര്‍ക്കാരിനെ പരിഹസിച്ചും ദരിദ്രരുടെ വിഷമതകള്‍ വിവരിച്ചുമുള്ള തെരുവു നാടകങ്ങള്‍ അവതരിപ്പിച്ചു. രാജ്യത്തെ സൈനികര്‍ക്കുപോലും മികച്ച സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നും വരുന്ന വേനല്‍ക്കാലത്തോടുകൂടി ഇക്കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇസ്രയേലിനെ സമരങ്ങളിലൂടെ സ്തംഭിപ്പിക്കുമെന്നും പൗരപ്രതിനിധിയായ സ്റ്റാവ്‌ ഡാവിര്‍ അറിയിച്ചു.

പ്രക്ഷോഭകരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ച്‌ രാജ്യത്തെ സാമൂഹിക-സാമ്പത്തിക മേഖലകള്‍ പരിഷ്ക്കരിക്കാനായി ഒരു വിദഗ്‌ദ്ധ സമിതിയെ നിയമിക്കുമെന്ന്‌ പ്രധാനമന്ത്രി നെതന്യാഹു നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. നികുതി കുറക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ആശ്വാസമേകാനുള്ള നടപടികളാണ്‌ സമിതി പരിഗണിക്കേണ്ടിയിരുന്നത്‌. ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റി പ്രൊഫസറായ മാനുവല്‍ ട്രാച്ചന്‍ബര്‍ഗിന്റെ നേതൃത്വത്തിലാണ്‌ സമിതി രൂപീകരിക്കുന്നത്‌. യഹൂദ രാജ്യമായ ഇസ്രയേല്‍ സൈനിക നടപടികള്‍ക്കായി പൊതുമുതല്‍ വാരിക്കോരി ചെലവഴിക്കുന്നതായും ജനപ്രതിനിധികള്‍ ആശങ്കപ്പെട്ടിരുന്നു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.