മുബൈ: കോംഗ്കണ്‍ പാതയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ പൊമേന്ഡിക്ക് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രാവിലെ 8.45 ഓടെയാണ് സംഭവം. 20 മീറ്ററോളം നീളത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കോംഗ്കണ്‍ വഴിയുള്ള കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: