തൃശൂര്‍ : ചിത്രകാരന് കെ.സി.എസ്.പണിക്കരുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മ്യൂസിയം ആന്റ് മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗ.25,26 തിയ്യതികളില്‍ ചലച്ചിത്ര-ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 25ന് വൈകീട്ട് 3 മണി മുതല്‍ തൃശ്ശൂര്‍ മ്യൂസിയം ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം നടത്തുന്നത്. 25ന് വൈകീട്ട് 3ന് ‘കെ.സി.എസ്.പണിക്കര്‍- റിഥം ഓഫ് സിംബല്‍സ്’, 3.30ന് ‘ലിയനാര്‍ഡോ ഡാ വിഞ്ചി’, 26 വൈകീട്ട് 3ന് ‘വാന്ഗോഖ്-വിന്‍സെന്റ് ആന്‍ഡ് തിയോ’, 4.30ന് ‘പിക്കാസോ- ദ മാന്‍ ആന്‍ഡ് ഹിസ് വര്‍ക്ക്’ എന്നിവയാണ് പ്രദര്‍ശിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: